പത്തനംതിട്ട : പാർലമെന്റ് പാസ്സാക്കിയ കാർഷിക നിയമത്തിനെതിരെ നടത്തിയ സമരത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കെ.പി.സി. സി ആഹ്വാനം അനുസരിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൻ മലയാലപ്പുഴയിൽ മെഴുകുതിരി ജ്വാല തെളിയിച്ച് അനുസ്മരണ യോഗം നടത്തി. കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുുപുറം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ വി.സി ഗോപിനാഥപിള്ള, പ്രമോദ് താന്നിമൂട്ടിൽ, ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ. ആശാകുമാരി, മണ്ഡലംഭാരവാഹികളായ ശശീധരൻ നായർ പാറയരുകിൽ, കെ.ജിബാലകൃഷ്ണപിള്ള, ജയിംസ് പരുത്തിയാനി, സനിൽ മലയാലപ്പുഴ, ബിജുമോൻ പുതുക്കുളം എന്നിവർ പ്രസംഗിച്ചു.