ഫേസ്ബുക്ക് സുഹൃത്തായ യുവാവിനെ വിളിച്ചു വരുത്തി ആസിഡ് ഒഴിച്ച്‌ പരിക്കേല്‍പ്പിച്ച യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അടിമാലി : ഫേസ്ബുക്ക് സുഹൃത്തായ യുവാവിനെ വിളിച്ചു വരുത്തി ആസിഡ് ഒഴിച്ച്‌ പരിക്കേല്‍പ്പിച്ച യുവതി അറസ്റ്റില്‍. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവാവിന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായി. സംഭവത്തില്‍ ഇരുമ്പുപാലം പടിക്കപ്പ് പരിശക്കല്ല് പനവേലില്‍ ഷീബ സന്തോഷിനെയാണ് (36) അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പൂജപ്പുര അര്‍ച്ചന ഭവനില്‍ അരുണ്‍കുമാറിനാണ് (27) പരിക്കേറ്റത്. യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പിടി വലിക്കിടെ ഷീബക്കും പൊള്ളലേറ്റിരുന്നെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നില്ല.

നവംബര്‍ 16ന് അടിമാലി ഇരുമ്പുപാലം ക്രിസ്റ്റ്യന്‍ പള്ളിക്ക് സമീപത്തായിരുന്നു സംഭവം. ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചിരുന്നെങ്കിലും പരാതിയില്ലാത്തതിനാല്‍ കേസെടുത്തിരുന്നില്ല. ഇന്ന് ഷീബയെ മുരിക്കാശ്ശേരി പൂമാംകണ്ടത്തുള്ള ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് ഹോംനഴ്സ് ആയി ജോലി നോക്കിയിരുന്ന ഷീബ രണ്ട് കുട്ടികളുടെ മാതാവാണ്.

ഫേസ്ബുക്കിലൂടെയാണ് യുവാവിനെ പരിചയപ്പെട്ടത്. മൂന്ന് വര്‍ഷമായി ഇവര്‍ സൗഹൃദത്തിലായിരുന്നു. എന്നാല്‍ മറ്റൊരു യുവതിയുമായി അരുണ്‍ കുമാറിന്‍റെ വിവാഹാലോചന നടക്കുന്നത് മനസിലാക്കിയ ഷീബ ഇരുമ്പുപാലത്തിലേക്ക് വിളിച്ച്‌ വരുത്തുകയും പള്ളിയുടെ സമീപത്ത് വെച്ച്‌ അസിഡ് ആക്രമണം നടത്തുകയുമായിരുന്നു. തനിക്ക് അബദ്ധത്തില്‍ പൊള്ളലേറ്റതാണെന്നാണ് ഷീബ ഭര്‍ത്താവിന്‍റെ വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. മരുന്നു വാങ്ങുന്നതിനും ആശുപത്രിയില്‍ പോയിരുന്നില്ല. യുവതിയെ കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...