വാനിന്റെ പിന്നിലേക്ക് കാർ ഇടിച്ചുകയറി അപകടം ; ആറ് പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മാന്നാർ – ബുധനൂർ റോഡിൽ കോടംചിറയിൽ വാഹനാപകടത്തില്‍ ആറ് പേർക്ക് പരിക്ക്. റോഡരികിൽ നിർത്തിയിട്ടിരുന്ന സെയിൽസ് വാനിന്റെ പിന്നിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. സെയിൽസ് വാനിൽ നിന്നും സാധനം കടയിലേക്ക് ഇറക്കുകയായിരുന്ന സെയിൽസ് വാൻ ജീവനക്കാരൻ പുലിയൂർ തെക്കേ പടിക്കൽ, ശ്രീകുമാറി(38) നാണ് ഗുരുതര പരിക്കേറ്റത്. ശ്രീകുമാറിനെ പരുമല ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.

എണ്ണക്കാട് ഇലഞ്ഞിമേൽ പടിക്കലെത്ത് ഹരികൃഷ്ണൻ ആണ് അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്നത് ഹരി കൃഷ്‌ണനോടൊപ്പം കാറിൽ ഉണ്ടായിരുന്ന പുലിയൂർ സ്വദേശികളായ വിവേക്, അനന്തു അജേഷ്, നിധിൻ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു എങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇവരും പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പുലിയൂർ ഭാഗത്തുനിന്നും ബുധനൂർ ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന കാറാണ് നിർത്തിയിട്ടിരുന്ന സെയിൽസ് വാനിന്റെ പിന്നിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ പെട്ട കാറിന്റെ മുൻവശം പൂർണമായി തകർന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർണാടകയിൽ സിനിമാ ടിക്കറ്റുകൾക്ക് രണ്ടുശതമാനം അധികനികുതി ഈടാക്കും : നിർദേശം തള്ളി ഹൈക്കോടതി

0
ബെംഗളൂരു : കർണാടകത്തിൽ സിനിമാ തിയേറ്ററുകളിൽ ടിക്കറ്റുകൾക്കുമേൽ രണ്ടുശതമാനം അധികനികുതി ഈടാക്കാനുള്ള...

ബ്രിക്സ് ഉച്ചകോടി : സംയുക്ത പ്രസ്താവനയിൽ 10 വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ...

നേപ്പാളിലെ പ്രളയ ദുരന്തം ; മരണം 1,385 ആയി

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; ഇന്നലെയും വൈദ്യുതി നിയന്ത്രിക്കപ്പെട്ടു

0
കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെയും പവര്‍കട്ട് ഉണ്ടായിരുന്നു. സ്വയം...