15 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന വാഹനമോഷ്ടാവിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിരവധി വാഹനമോഷണ കേസുകളിലെ പ്രതിയെ 15 വർഷത്തിനുശേഷം പോലീസ് സാഹസികമായി പിടികൂടി. ആലപ്പുഴ വെണ്മണി പി ജെ സദനം വീട്ടിൽ പൊടിയന്റെ മകൻ സാംജി എന്ന് വിളിക്കുന്ന ജയ്‌മോൻ ആണ് പന്തളം പോലീസിന്റെ വലയിലായത്. 2007 ൽ പന്തളം പോലീസ് സ്റ്റേഷനിൽ  കേസ് രജിസ്റ്റർ ചെയ്തതിനെതുടർന്ന് മുങ്ങുകയായിരുന്നു.

അന്ന് മുതൽ ഒളിവിലായിരുന്ന ഇയാൾ നാട്ടിലെത്തിയെന്ന രഹസ്യവിവരം അറിഞ്ഞ പോലീസ് സംഘം അവിടെയെത്തി വീട് വളഞ്ഞു സാഹസികമായാണ് പിടികൂടിയത്. പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതിയെ വിദഗ്ദ്ധമായി കുടുക്കാൻ കഴിഞ്ഞത്. എസ് ഐ ബി എസ് ശ്രീജിത്ത്‌, സി പി ഓമാരായ എസ് അൻവർഷാ, അർജുൻ കൃഷ്ണ, രഘുകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത പ്രത്യേകസംഘത്തിലെ അംഗങ്ങൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും ; തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത് :...

0
കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം...

ഒപ്പം മദ്യപിച്ച സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടുകൊന്നു : ഇരവിപേരൂർ സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവല്ല : ഇരവിപേരൂരില്‍ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ടുപേരെ...

പരീക്ഷാകേന്ദ്രങ്ങളിൽ വീണ്ടും വൈദ്യുതി മുടങ്ങി : ജയ്പൂരിൽ എയിംസ് സി.ആർ.ഇ പരീക്ഷ റദ്ദാക്കി

0
ജയ്പൂർ : ജയ്പൂർ സീതാപുരയിലെ അയോൺ ഡിജിറ്റൽ സോണിൽ നടന്ന എയിംസ്...

അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയില്‍ റോഡിലെ മഞ്ഞവരകള്‍ മാഞ്ഞു : അപകട ഭീഷണിയില്‍ വാഹനയാത്ര

0
അടൂര്‍ : അടൂര്‍ ബൈപ്പാസിലെ വട്ടത്തറപ്പടിയില്‍ കൊടുംവളവില്‍ വാഹനങ്ങളെ മറികടക്കാതിരിക്കുവാനുള്ള റോഡിലെ മഞ്ഞ...