Thursday, May 30, 2024 11:42 am

യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച കേസ് ; മൂന്ന് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോ​ഴ​ഞ്ചേ​രി: മാ​രാ​മ​ൺ ബാ​റി​ന്റെ പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ൽ യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ കോ​യി​പ്രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തോ​ട്ട​പ്പു​ഴ​ശ്ശേ​രി പു​ലൂ​ർ​വീ​ട്ടി​ൽ​നി​ന്ന്​ വ​ര​യ​ന്നൂ​ർ സാ​ബു​വി​ന്റെ വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന എ​ബി അ​ൽ​ഫോ​ൻ​സ് (30), തോ​ട്ട​പ്പു​ഴ​ശ്ശേ​രി ചി​റ​യി​റ​മ്പ് മേ​ച്ചി​റ​യി​ൽ വീ​ട്ടി​ൽ ഷെ​റി​ൻ ജോ​യ് (34), കു​റി​യ​ന്നൂ​ർ കു​ഴി​മ​ണ്ണി​ൽ സെ​ബാ​സ്റ്റ്യ​ൻ (34) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന്​ ശേ​ഷം ബാ​റി​ന്റെ പാ​ർ​ക്കി​ങ് സ്ഥ​ല​ത്താ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളാ​യ നാ​ര​ങ്ങാ​നം നോ​ർ​ത്ത് അ​ഞ്ചു​തോ​ട് കു​ഴി​ത്ത​ട​ത്തി​ൽ അ​രു​ൺ (25), റോ​ഷ​ൻ, അ​നൂ​പ് എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. റോ​ഷ​നെ​യും അ​നൂ​പി​നെ​യും ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ക​ണ്ട് ത​ട​സ്സം പി​ടി​ച്ച​പ്പോ​ഴാ​ണ് അ​രു​ണി​നെ സൈ​ക്കി​ൾ ചെ​യി​നും സോ​ഡ​കു​പ്പി​യും​കൊ​ണ്ട് ആ​ക്ര​മി​ച്ച​ത്.

അ​ക്ര​മി​ക​ളി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ ഇ​വ​ർ കാ​റി​ൽ ക​യ​റി​യ​പ്പോ​ൾ കാ​റി​ന്റെ ക​ണ്ണാ​ടി അ​ടി​ച്ചു​പൊ​ട്ടി​ച്ചു. അ​രു​ണി​ന്റെ ത​ല​ക്കും വ​ല​തു​കൈ​വി​ര​ലു​ക​ൾ​ക്കും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റു. തു​ട​ർ​ന്ന് ഇ​യാ​ൾ കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​യാ​ളു​ടെ മൊ​ഴി​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംഭവമറിഞ്ഞ് ഞാൻ ഞെട്ടിപ്പോയി ; പേഴ്‌സണല്‍ സ്റ്റാഫിന്റെ അറസ്റ്റിൽ ആദ്യ പ്രതികരണവുമായി ശശി തരൂര്‍

0
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അറസ്റ്റിലായ സംഭവത്തില്‍...

കോഴഞ്ചേരി – മരോട്ടിമുക്ക് റോഡ് നിർമാണത്തിൽ തകരാർ

0
കോഴഞ്ചേരി : ഉന്നത നിലവാരത്തിൽ മൂന്നുവർഷംമുമ്പ് പണിത കോഴഞ്ചേരി മാർക്കറ്റ് -...

തൃശ്ശൂരിലെ പ്രോട്ടീൻ മാളിൽ റെയ്ഡ് ; ബിപി കൂട്ടുന്നതിന് ഉപയോഗിക്കുന്ന ഇൻജക്ഷൻ പിടിച്ചെടുത്തു

0
തൃശൂർ: തൃശ്ശൂരിലെ പ്രോട്ടീൻ മാളിൽ ഡ്രഗ് കൺട്രോൾ ഡിപ്പാർട്ടുമെന്റും പോലീസും സംയുക്തമായി...

ശക്തമായ മഴ ; വർക്കല പാപനാശം കുന്നുകൾ വൻതോതിൽ ഇടിയുന്നു

0
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ വർക്കല ഫോർമേഷന്റെ ഭാഗമായ...