ഷൊർണൂരിൽ അമ്മ മകളെ കൊലപ്പെടുത്തിയ കേസ് ; വാട്‌സാപ്പ് ചാറ്റ് പുറത്ത്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ഷൊർണൂരിൽ ഒരു വയസുകാരിയെ അമ്മ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി വാട്‌സാപ്പ് ചാറ്റ്. യുവതി കൊലപാതക വിവരം പങ്കാളിയെ അറിയിക്കുന്നതാണ് ചാറ്റിലുള്ളത്.’മോൾ മരിച്ചു, ഞാൻ കൊന്നു എന്റെ മോളെ. വിളിക്കൂ… നമ്മുടെ മോൾ പോയി അജുവേ. മോള് പോയി’- എന്നാണ് യുവതി പങ്കാളിക്ക് അയച്ച സന്ദേശം. ജോലിക്ക് പോകുന്നതിന് കുഞ്ഞ് തടസമാകുമെന്ന് കരുതിയാണ് അരുംകൊല നടത്തിയതെന്നാണ് വിവരം.പാലക്കാട് വെണ്ണക്കര സ്വദേശി അജ്മൽ- ശില്പ എന്നിവരുടെ മകൾ ശികന്യയാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. രണ്ട് വർഷത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചു. കഴിഞ്ഞ ആറ് മാസമായി അജ്മലും ശില്പയും അകന്നാണ് താമസം.

കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് ശില്പ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വാട്‌സാപ്പ് ചാറ്റ് പുറത്തുവന്നിരിക്കുന്നത്. മാവേലിക്കരയിൽ വച്ചാണ് കൃത്യം നടത്തിയത്. തുടർന്ന് മൃതദേഹവുമായി വാടകയ്‌ക്കെടുത്ത കാറിൽ അജ്മലിനെ കാണാനായി ഷൊർണൂരിലെത്തി. സിനിമ തീയേറ്ററിലെ ജീവനക്കാരനാണ് അജ്മൽ. ശില്പ സ്വകാര്യ സ്ഥാപനത്തിലെ തെറാപ്പിസ്റ്റുമാണ്. ശില്പ രാസലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും അജ്മൽ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അകൽച്ചയിലായതോടെ ശില്പ കുഞ്ഞിനെ അജ്മലിനെ ഏൽപ്പിക്കാനും ശ്രമം നടത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...