സുഹൃത്തിന്റെ വീട്ടിൽ മാമോദീസയ്ക്ക് എത്തി ലക്ഷങ്ങളുടെ സ്വർണാഭരണങ്ങൾ കവർന്ന കേസ് ; യുവതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സുഹൃത്തിന്റെ വീട്ടിൽ മാമോദീസയ്ക്ക് എത്തി ലക്ഷങ്ങളുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ. ഇടുക്കി കൊന്നത്തടി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയ (30) ആണു പിടിയിലായത്. കോടനാടുള്ള സുഹൃത്തിന്റെ വീട്ടിലാണ് മാമോദീസയ്ക്കായി റംസിയ എത്തിയത്. ധരിച്ചതും സമ്മാനം കിട്ടിയതുമായ ആഭരണങ്ങൾ ചടങ്ങു കഴിഞ്ഞു മുറിയിലെ അലമാരയിലാണു വച്ചത്. അവിടെ നിന്നാണ് ഡയമണ്ട് നെക്‌ലേസ് ഉൾപ്പെടെയുള്ള ആഭരണങ്ങൾ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റംസിയ അറസ്റ്റിലാവുന്നത്.

കവർന്ന ആഭരണങ്ങൾ നേര്യമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിലെ ജ്വല്ലറി, ഫിനാൻസ് സ്ഥാപനം എന്നിവിടങ്ങളിൽ നിന്നു കണ്ടെടുത്തു. 4  ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളാണു മോഷ്ടിച്ചത്. ഇൻസ്പെക്ടർ ബേസിൽ തോമസ് എസ്ഐ പി.ജെ.കുര്യാക്കോസ്, എഎസ്.ഐ ശിവദാസ്, സീനിയർ സിപിഒ സെബാസ്റ്റ്യൻ, സിപിഒമാരായ ചന്ദ്രലേഖ, ബെന്നി കുര്യാക്കോസ്, വിജയലക്ഷ്മി, അഞ്ജു രാജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...