Saturday, May 3, 2025 5:42 am

സ്രോതസ് പ്രോജക്ടുകളുടെ കൈമാറ്റം മെയ് മൂന്നിന് പരുമലയിൽ കാതോലിക്ക ബാവ നിർവഹിക്കും

For full experience, Download our mobile application:
Get it on Google Play

പരുമല: സ്രോതസ് പ്രോജക്ടുകളുടെ കൈമാറ്റം മെയ് മൂന്നിന് പരുമലയിൽ കാതോലിക്ക ബാവ നിർവഹിക്കും. ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ “ഷാർജ സ്രോതസ് ” 25 ആം വർഷത്തിലേക്ക് കടക്കുകയാണ്. മലങ്കര ഓർത്തഡോക്സ് സഭയിലെ ഷാർജയിലെ വിശ്വാസികളുടെ കൂട്ടായ്മയായ സ്രോതസ് നാട്ടിലും വിദേശത്തുമുള്ള നൂറുകണക്കിന് ആളുകളെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് കൈപിടിച്ചു ഉയർത്തുന്നതിൽ വഹിച്ച പങ്ക് വലുതാണ്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേർക്ക് വിദ്യാഭ്യാസ സഹായം, ചികിത്സാസഹായം, വിവാഹ സഹായം, ഹൗസിംഗ് പ്രോജക്ടുകൾ എന്നിവ വിവിധ ഘട്ടങ്ങളിൽ വിതരണം ചെയ്തു.

2003ല്‍ സമൂഹ വിവാഹത്തിലൂടെ 25 വധൂവരന്മാർക്ക് മംഗല്യ സൗഭാഗ്യം ഒരുക്കി പുതുജീവിതത്തിലേക്ക് നയിച്ചു. 2005 ഭവനരഹിതരായ 10 പേർക്ക് വീട് വെച്ച് നൽകി സ്രോതസ്സ് മാതൃകയായി. 2006 ഇൽ മൂന്ന് ക്യാൻസർ രോഗികളായ കുഞ്ഞുങ്ങളെ ചികിത്സിച്ച് രോഗം ഭേദമാക്കി. 2007ൽ സുൽത്താൻബത്തേരിയിൽ സ്ഥലം വാങ്ങി 10 കുടുംബങ്ങൾക്ക് സ്രോതസ് വില്ലേജിൽ വീട് വെച്ച് നൽകി. സ്രോതസ്സിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി 2011ൽ സ്രോതസ് വില്ലേജിന്റെ രണ്ടാംഘട്ട പ്രോജക്ട് കുന്നംകുളത്ത് ഉദ്ഘാടനം ചെയ്തു. 2021ൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് പൗലോസ് പൗലോസ് ദിതീയൻ കാതോലിക്കാ പാവായുടെ സ്മരണാർത്ഥം ഹൈസ്കൂൾ ഹയർസെക്കൻഡറി തലത്തിൽ പഠിക്കുന്ന 208 കുട്ടികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു. അതിന്റെ രണ്ടാം ഘട്ടം 2022 ൽ 1001 നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ “സ്രോതസ് പ്രയോജിനി “എന്ന പേരിൽവിതരണം ചെയ്തു.

കേരളത്തിനകത്തും പുറത്തും കോടിക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ജാതി മതഭേദമന്യേ ദുരിതമനുഭവിക്കുന്നവർക്ക് കഴിഞ്ഞ 24 വർഷമായി ചെയ്തത്. പാലക്കാട് അട്ടപ്പാടി നെല്ലിപ്പതിയിൽ പ്രകൃതി മനോഹരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സെൻറ് ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മലങ്കര ഓർത്തഡോക്സ് സഭയുടെ അഭിമാന സ്തംഭങ്ങളിൽ ഒന്നാണ്. ഭാഗ്യ സ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ ദിദിമോസ് ബാവായാൽ സ്ഥാപിതമായ സെൻറ് തോമസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പട്ടിണിയോട് പടവെട്ടി ജീവിതം മുന്നോട്ട് നയിക്കുന്ന അട്ടപ്പാടിയിലെ നൂറുകണക്കിന് ആദിവാസി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ സ്കൂൾ വഹിക്കുന്ന പങ്ക് വലുതാണ്. രണ്ടര പതിറ്റാണ്ട് പിന്നിടുന്ന സ്കൂളിൽ ഹയർ സെക്കൻഡറി സൗകര്യം ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾക്ക് തുടർപഠനം നടത്താൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്.

60 കിലോമീറ്റർ അകലെ പാലക്കാട്ടും കോയമ്പത്തൂരും ആണ് ഹയർസെക്കൻഡറി വിദ്യാഭ്യാസം സാധ്യമായിട്ടുള്ളത്. ഇത് കാരണം അട്ടപ്പാടി ഉൾപ്പെടുന്ന പ്രദേശത്തെ കുട്ടികൾ തുടർപഠനം ഉപേക്ഷിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. സ്കൂൾ മാനേജർ അഭിവന്ദ്യ യുഹാനോൻ റമ്പാന്റെ ശ്രമഫലമായി ഈ അധ്യാന വർഷം സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. എന്നാൽ സ്കൂളിന് കൂടുതൽ കെട്ടിടങ്ങളും ലാബ് സൗകര്യങ്ങളും ഉടനടി ഒരുക്കേണ്ടതുണ്ട്. സാമ്പത്തിക പരിമിതി നേരിടുന്ന പ്രദേശത്തെ സ്കൂളിനെ സഹായിക്കണമെന്ന സഭാ പിതാക്കന്മാരുടെ അഭ്യർത്ഥന “സ്രോതസ്” സന്തോഷത്തോടെ ഏറ്റെടുത്തു. സാമൂഹ്യ സേവനം ലക്ഷ്യമിട്ട് മലങ്കര ഓർത്തഡോക്സ് സഭ നടത്തുന്ന പരിശ്രമങ്ങൾക്ക് പൂർണ്ണപിന്തുണ നൽകി ” സ്രോതസ് ഷാർജ” കഴിഞ്ഞവർഷം ഏറ്റെടുത്ത സ്കൂൾ ലബോറട്ടറി പ്രോജക്ട് 15 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കി. ആധുനിക സൗകര്യങ്ങളോടുകൂടിയ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ ലാബ് ഇനി പുതിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുക.

നാളെയുടെ ഭാവി വാഗ്ദാനങ്ങൾക്ക് സ്രോതസ് സമ്മാനിക്കുന്ന പുതിയ കെട്ടിടത്തിന്റെ താക്കോൽദാനം പരുമലയിൽ വെച്ച് മെയ് മാസം മൂന്നാം തീയതി നടക്കുകയാണ്. അതോടൊപ്പം കുട്ടംപേരൂരിൽ ഒരു നിർധന കുടുംബത്തിന് 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച് നൽകുന്ന വീടിൻറെ താക്കോൽദാനവും അതോടൊപ്പം നടക്കും. മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും. സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, സഭ സെക്രട്ടറി ബിജു ഉമ്മൻ, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് ആമയിൽ, അല്മായ ട്രസ്റ്റി റോണി എബ്രഹാം, ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ്, സാമൂഹിക – സാംസ്കാരിക നേതാക്കന്മാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുവൈത്തിലേക്ക് മടങ്ങിയ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ നടുക്കത്തിൽ ബന്ധുക്കൾ

0
കണ്ണൂർ : ഈസ്റ്റർ ആഘോഷിച്ച് ദിവസങ്ങൾക്ക് മുൻപ് നാട്ടിൽ നിന്ന് കുവൈത്തിലേക്ക്...

റാപ്പർ വേടന് പിന്തുണയുമായി സിനിമാതാരം ഷറഫുദ്ദീൻ

0
പാലക്കാട് : എലപ്പുള്ളി ഫെസ്റ്റിൽ റാപ്പർ വേടന് പിന്തുണയുമായി സിനിമാതാരം ഷറഫുദ്ദീൻ....

നഴ്സിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ

0
ചെന്നൈ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ നഴ്സിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ...

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ശ്വാസം കിട്ടാതെ രോഗികൾ മരിച്ചെന്ന ആരോപണം തള്ളി മെഡിക്കൽ കോളജ്...

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിലെ യുപിഎസ് റൂമിലെ ഷോർട്ട് സർക്യൂട്ടിനെ...