ചൈന ; കോവിഡ് വൈറസിന്റെ ഉദ്ഭവം മനുഷ്യരിൽ നിന്നാണെന്ന അവകാശവാദവുമായി ബെയ്ജിംഗ് യൂണിവേഴ്‌സിറ്റി ഓഫ് കെമിക്കൽ ടെക്‌നോളജിയിലെ ചൈനീസ് ശാസ്ത്രജ്ഞൻ. വുഹാനിലെ ഹുവാനൻ സീഫുഡ് മാർക്കറ്റിൽ നിന്ന് എടുത്ത വൈറൽ സാമ്പിളുകളുടെ ജനിതക ശ്രേണിയാണ് വൈറസിന്റെ ഗ്രൗണ്ട് സീറോ സൈറ്റായി കണക്കാക്കപ്പെടുന്നത്. ഇതുവരെ നടത്തിയ ഗവേഷണത്തിൽ കോവിഡിന്റെ ഉദ്ഭവം മനുഷ്യരിൽ നിന്നാണെന്ന തരത്തിലെ ഫലങ്ങളാണ് ലഭിച്ചതെന്ന് ചൈനീസ് സ്റ്റേറ്റ് കൗൺസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചൈനീസ് ശാസ്ത്രജ്ഞനായ ടോങ് യിഗാങ് പറഞ്ഞു.
2020 ജനുവരിക്കും 2020 മാർച്ചിനും ഇടയിൽ ശേഖരിച്ച 1,300-ലധികം മൃഗങ്ങളുടെ സാമ്പിളുകളിൽ നിന്നും ഗവേഷകർ മൂന്ന് വൈറസുകൾ വേർതിരിച്ചെടുത്തിട്ടുണ്ട്. 2019 അവസാനമാണ് വുഹാനിൽ കോവിഡ് പടർന്നു പിടിച്ചത്. സിഎൻഎൻ റിപ്പോര്‌ട്ട് ചെയ്തിരിക്കുന്നത് അനുസരിച്ച് റാക്കൂൺ നായ്ക്കളാണ് കോവിഡിന് കാരണമെന്ന് പറയാനാകില്ല. അതിനു തക്ക തെളിവുകൾ ലഭിച്ചിട്ടില്ലെന്നതാണ് കാരണമെന്നും ടോംഗ് പറഞ്ഞു. ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഗവേഷകൻ ഷൗ ലീ, ഇതേ പരിപാടിയിൽ വെച്ച് തന്നെ വൈറസിന്റെ ഉദ്ഭവം കണ്ടുപിടിക്കുന്നതിനായി ആഗോള ശാസ്ത്ര മേഖലയുടെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് മഹാമാരി ചൈനയിലെ ലബോറട്ടറിയിൽ നിന്നുള്ള അപകടത്തിന്റെ ഫലമാകാൻ സാധ്യതയുണ്ടെന്നാണ് യുഎസ് എനർജി ഡിപ്പാർട്ട്‌മെന്റിന്റെ അടുത്തിടെയുള്ള വിലയിരുത്തുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ വീണ്ടും ഉയർന്നു വന്നിരുന്നു. ഇതിന് പിന്തുണ നല്കുമെന്ന പോലെ കോവിഡിന്റെ ഉറവിടം കണ്ടെത്തുന്ന വരെ അന്വേഷണം അവസാനിപ്പിക്കില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവിയും അറിയിച്ചിട്ടുണ്ട്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.