ഇടിമിന്നലിനെ തുടർന്ന് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോംഗ് റൂമിലെ സിസി ടിവി ക്യാമറകൾ തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഇടിമിന്നലിനെ തുടർന്ന് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോംഗ് റൂമിലെ സിസി ടിവി ക്യാമറകൾ തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കി. ആലപ്പുഴ സെന്റ് ജോസഫ്‌സ്‌ കോളജിൽ വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമിലെ സി സി ടിവി ക്യാമറയാണ് ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിലും മിന്നലിലും കേടുപാടുകൾ മൂലം തകരാറിലായത്. ആലപ്പുഴ എച്ച് പി സിയുടെ കൗണ്ടിങ് സെന്ററായി സെന്റ് ജോസഫ് സ് കോളേജിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 244 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

കഴിഞ്ഞ രാത്രിയുണ്ടായി ഇടിമിന്നലിൽ 169 എണ്ണത്തിന് വിവിധ തരം തകരാറുകൾ സംഭവിച്ചിരുന്നു. ഇതിൽ സ്‌ട്രോങ് റൂമുമായി ബന്ധപെട്ട ക്യാമറകൾ രാത്രി തന്നെ പ്രവർത്തനക്ഷമമാക്കി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഐ.ടി.മിഷന്റെ ടെക്‌നീഷ്യൻമാരും ഉടൻ തന്നെ സ്ഥലത്തെത്തിയാണ് ഇത്രയും ക്യാമറകളുടെ തകരാർ മണിക്കൂറുകൾക്കകം പരിഹരിച്ചത്. ഇന്ന് രാവിലെയോടെ എല്ലാ ക്യാമറകളും പൂർവ സ്ഥിതിതിയിലാക്കി പ്രവർത്തനക്ഷമമായതായി ജില്ലാ കളക്ടർ അറിയിച്ചു. മുൻ കരുതൽ എന്ന നിലയിൽ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മിന്നൽ രക്ഷാ ചാലകങ്ങൾ സ്ഥാപിക്കുന്നതിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോളേജിന്റെ മറവിലെ ഫണ്ട് വെട്ടിപ്പ് ആരോപണം : സമാഹരിച്ചത് 23,93,000 രൂപ, സ്ഥലത്തിന് 25...

0
ഇരിട്ടി : സി.പി.എം. നിയന്ത്രണത്തിലുള്ള നോർത്ത് മലബാർ എജുക്കേഷണൽ സൊസൈറ്റി 327...

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി

0
ന്യൂയോർക്ക്: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി....

ഉത്തര്‍പ്രദേശ് പടക്കനിര്‍മാണശാലാ സ്‌ഫോടനം : മരണസംഖ്യ 11 ആയി ഉയര്‍ന്നു

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണ സംഖ്യ...

സംസ്ഥാനത്ത് കാലവർഷത്തിൽ മഴ കുറഞ്ഞു ; രേഖപ്പെടുത്തിയത് 21 ശതമാനം മഴയുടെ കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്ന് റിപ്പോര്‍ട്ട്....