ദില്ലി : പനിക്കും ജലദോഷത്തിനും അലർജിക്കുമൊക്കെയായി രാജ്യമാകെ വ്യാപകമായി വിറ്റഴിച്ചിരുന്ന 156 നിശ്ചിത ഡോസ് കോമ്പിനേഷൻ (എഫ്‌ഡിസി മരുന്നുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. മനുഷ്യശരീരത്തിന് കൂടുതൽ ദോഷകരമെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഇത്. രണ്ടോ അതിലധികമോ മരുന്നുകൾ നിശ്ചിത അളവിൽ കൂട്ടിച്ചേർത്ത് തയ്യാറാക്കുന്നതാണ് ഈ മരുന്നുകൾ. കോക്ടെയ്ൽ ഡ്രെഗ്സ് എന്നും ഇവ അറിയപ്പെടാറുണ്ട്. അസെക്ലോഫെനാക് 50 മില്ലിഗ്രാം + പാരസെറ്റമോൾ 125 മില്ലിഗ്രാം ടാബ്‌ലെറ്റ്’, മെഫെനാമിക് ആസിഡ് + പാരസെറ്റമോൾ കുത്തിവയ്പ്പ്, സെറ്റിറൈസിൻ എച്ച്സിഎൽ + പാരസെറ്റമോൾ + ഫെനൈലെഫ്രിൻ എച്ച്സിഎൽ, ലെവോസെറ്റിറൈൻ + പാരസെറ്റമോൾ, പാരസെറ്റമോൾ + ക്ലോർഫെനിറാമൈൻ മലീറ്റ് + ഫിനൈൽ പ്രൊപനോലമൈൻ, കാമിലോഫിൻ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം + പാരസെറ്റമോൾ 300 മില്ലിഗ്രാം എന്നീ കോമ്പിനേഷൻ മരുന്നുകളാണ് നിരോധിച്ചത്. പാരസെറ്റമോൾ, ട്രമാഡോൾ, ടോറിൻ, കഫീൻ എന്നീ മരുന്നുകൾ സംയോജിപ്പിക്കുന്നതും നിർത്തലാക്കിയിട്ടുണ്ട്. 1940-ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമത്തിലെ 26ാം വകുപ്പ് പ്രകാരമാണ് നടപടി. കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1