മ്യാൻമർ ദുരിതാശ്വാസ ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേന വിമാനത്തിന് നേരെ സൈബർ ആക്രമണം

For full experience, Download our mobile application:
Get it on Google Play

നയ്പിഡോ: ഭൂകമ്പ ബാധിത മ്യാൻമറിലെ ദുരിതാശ്വാസ ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേന വിമാനത്തിന് നേരെ സൈബർ ആക്രമണം. ദുരന്തബാധിതമേഖലകളിൽ ‘ഓപ്പറേഷൻ ബ്രഹ്മ’ ദുരിതാശ്വാസ ദൗത്യത്തിനിടെ വ്യോമസേനയുടെ സി -130 ജെ വിമാനം ജിപിഎസ്-സ്പൂഫിങ് നേരിട്ടതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. മ്യാൻമറിന്റെ വ്യോമാതിർത്തിയിൽ വെച്ചാണ് ജിപിഎസ് സിഗ്നലിൽ തകരാർ നേരിട്ടത്. വിമാനത്തിന്റെ കോർഡിനേറ്റുകളിൽ മാറ്റം സംഭവിക്കുകയും നാവിഗേഷൻ സംവിധാനത്തിൽ പ്രശ്നങ്ങൾ നേരിടുകയും ചെയ്തതായാണ് റിപ്പോർട്ട്. സംഭവം ശ്രദ്ധയിൽപെട്ട പൈലറ്റുമാർ ഇന്റേണൽ നാവിഗേഷൻ സിസ്റ്റം ഉപയോഗിച്ച് പ്രതിരോധിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നിലാരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. ജിപിഎസ് റീസിവറിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വ്യാജ സിഗ്നലുകൾ നൽകി സിസ്റ്റത്തെ തെറ്റിദ്ധരിപ്പിച്ച് അപകടങ്ങൾ സൃഷ്ടിക്കുന്ന ഒരു തരം സൈബർ ആക്രമണമാണ് ജിപിഎസ് സ്പൂഫിങ്. ആശയക്കുഴപ്പത്തിലാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപവും സമാനമായ സ്പൂഫിങ് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2023 നവംബർ മുതൽ ഇതുവരെ അമൃത്സറിനും ജമ്മുവിനും സമീപം 465 ജിപിഎസ് സ്പൂഫിങ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...