കോന്നി : രാജ്യത്തെ സമ്പത് വ്യവസ്ഥകൾ മുഴുവൻ ബി ജെ പി ഭരിക്കുന്ന കേന്ദ്ര സർക്കാർ കുത്തക മുതലാളിമാർക്ക് വിറ്റുതുലക്കുകയാണ് ചെയ്യുന്നതെന്ന് സി പി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. കോന്നി മണ്ഡലം എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പൊതുമേഖലകൾ എല്ലാം സ്വകാര്യവത്കരിച്ചു. ഇവയെല്ലാം അംബാനിമാർക്കും അദാനിമാർക്കും തീറെഴുതി നൽകി. ക്രിമിനൽ നിയമങ്ങൾ അടക്കം പാസാക്കുന്ന മാറി. സംസ്ഥാന നിയമ നിർമ്മാണ സഭകളുടെ അടക്കം പ്രവർത്തനങ്ങൾക്ക് കേന്ദ്രം തുരങ്കം വെക്കുകയാണ്. ജനാധിപത്യ വ്യവസ്ഥിതിയെ പോലും തുരങ്കം വെക്കുന്ന നടപടികൾ ആണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഭരണഘടനാപരമായ അന്തസത്തയെ പോലും ഇവർ തകർക്കുന്നു.
എക്സിക്യൂട്ടീവും ജുഡീഷ്യറിയും ലെജിസ്ലെറ്റിവും അടക്കം തുരുമ്പെടുക്കുകയാണ്. രാജ്യത്തെ കർഷകർ കടക്കെണി മൂലം ആത്മഹത്യ ചെയ്യുന്ന സ്ഥിതിയാണ്. ഇന്ത്യയിൽ ദരിദ്രരുടെയും വീടില്ലാത്തവരുടെയും എണ്ണം വർധിക്കുമ്പോൾ അംബാനിയുടെയും അദാനിയുടെയും സാമ്പത്തികവളർച്ച നാൾക്കുനാൾ കുതിച്ചുയരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എൽ ഡി എഫ് കോന്നി നിയോജക മണ്ഡലം കൺവീനർ പി ജെ അജയകുമാർ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ സ്വാഗതം ആശംസിച്ചു.
അഡ്വ. കെ യു ജെനീഷ് കുമാർ എം എൽ എ,സ്ഥാനാർഥി ഡോ റ്റി എം തോമസ് ഐസക്ക്, മുൻ എം എൽ എ രാജു എബ്രഹാം,സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ,കോന്നി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ദീപകുമാർ,സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ, സി പി ഐ എം കോന്നി ഏരിയ സെക്രട്ടറി ശ്യാം ലാൽ, ജനാധിപത്യ കേരളം കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രാജു നെടുവുംപുറം, ബാബു ജോർജ്ജ്, എബ്രഹാം വാഴയിൽ,സോമൻ പാമ്പായിക്കോട്, ബൈജു, കെ ജി രാമചന്ദ്രൻ പിള്ള,പത്മഗിരീഷ് ,പ്രൊഫ മോഹൻ കുമാർ,കെ ജി രാമചന്ദ്രൻ പിള്ള, എം എസ് രാജേന്ദ്രൻ,ഫാ . ജിജി, ബൈജു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ പി ആർ ഗോപിനാഥൻ(ചെയർമാൻ), കെ പി ഉദയഭാനു, അഡ്വ കെ യു ജെനീഷ് കുമാർ എം എൽ എ, മലയാലപ്പുഴ ശശി,എം പി മണിയമ്മ, ബാബു ജോർജ്ജ്,എബ്രഹാം വാഴയിൽ, രാജു നെടുവംപുറം (രക്ഷാധികാരികൾ), പി ജെ അജയകുമാർ(കൺവീനർ), ശ്യാം ലാൽ(ട്രഷറർ), എന്നിവർ ഭാരവാഹികൾ ആയ 5001 അംഗ ജനറൽ കമ്മറ്റിയെ തിരഞ്ഞെടുത്തു.