ന്യൂഡൽഹി : സർക്കാർ ഇതുവരെ 17.15 കോടിയിലധികം വാക്സീൻ ഡോസുകൾ (17,15,42,410) സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകി. വ്യാഴാഴ്ച രാവിലെ എട്ടു മണിവരെ ലഭ്യമായ വിവരം അനുസരിച്ചാണിതെന്ന് പിഐബി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇതിൽ പാഴാക്കിയ ഡോസുകൾ ഉൾപ്പെടെയുള്ള മൊത്തം ഉപഭോഗം 16,26,10,905 ഡോസാണ്. 89 ലക്ഷത്തിലധികം കോവിഡ് വാക്സീൻ ഡോസ് (89,31,505) സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇപ്പോഴും ലഭ്യമാണ്. സായുധ സേനാംഗങ്ങൾക്കു നൽകിയ വാക്സീൻ ഇതിൽ ഉൾപ്പെടുത്താത്തതിനാലാണ് നെഗറ്റീവ് ബാലൻസ് ഉള്ള സംസ്ഥാനങ്ങൾ വിതരണം ചെയ്ത വാക്സീനേക്കാൾ കൂടുതൽ ഉപഭോഗം (പാഴാക്കൽ ഉൾപ്പെടെ) കാണിക്കുന്നത്. 28 ലക്ഷത്തിലധികം (28,90,360) ഡോസുകൾ മൂന്നു ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ലഭിക്കുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.