ഇന്ന് രാത്രി മുതല്‍ നാളെ (വെള്ളി) രാത്രി വരെ കെ.എസ്‌.ആര്‍.ടി.സി പരമാവധി സര്‍വ്വീസ് നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് മെയ് എട്ടാം തീയതി മുതല്‍ പതിനാറാം തീയതി വരെ സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെ.എസ്‌.ആര്‍.ടി.സി ദീര്‍ഘദൂര യാത്രക്കാരുടെ ആവശ്യാനുസരണം ഇന്ന് (വ്യാഴം) രാത്രി മുതല്‍ നാളെ (വെള്ളി) രാത്രിവരെ പരമാവധി സര്‍വ്വീസുകള്‍ നടത്തുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു. ബാഗ്ലൂരില്‍ നിന്നും ആവശ്യം വരുന്ന പക്ഷം സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അടിയന്തിര രക്ഷപെടുത്തലിനു വേണ്ടി മൂന്നു ബസുകള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്താന്‍ തയ്യാറാക്കിയിട്ടുണ്ട്.

കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചാല്‍ അവിടെനിന്നും സര്‍വീസ് നടത്തുമെന്നും സിഎംഡി അറിയിച്ചു. ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി സര്‍വീസ് നടത്തുന്നതിന് കെഎസ്‌ആര്‍ടിസി തയ്യാറാണ്. അതിന് ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാര്‍ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസര്‍മാരെ അറിയിച്ചാല്‍ ആവശ്യമുള്ള സര്‍വ്വീസുകള്‍ നടത്തും . അല്ലെങ്കില്‍ കെഎസ്‌ആര്‍ടിസിയുടെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടാലും അതിനുള്ള സജ്ജീകരണം ഒരുക്കും.

കണ്‍ട്രോള്‍ റൂം നമ്പര്‍ 9447071021, 0471 2463799
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നും നാളെയും യാത്രക്കാരുടെ തിരക്ക്, പ്രത്യേകിച്ച്‌ വൈകുന്നേരങ്ങളില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ യൂണിറ്റ് ഓഫീസര്‍മാരും ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ യാത്രക്കാരുടെ തിരക്കിനനുസരിച്ച്‌ പരാതിരഹിതമായി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് സിഎംഡി നിര്‍ദ്ദേശവും നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...