സംസ്ഥാന സർക്കാറുകൾക്ക് മൗലികാവകാശങ്ങളില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​ന​യു​ടെ 32ാം അ​നു​ച്ഛേ​ദ പ്ര​കാ​രം കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് സു​പ്രീം​കോ​ട​തി​യി​ൽ റി​ട്ട് ഹ​ർജി ന​ൽ​കാ​മോ എ​ന്ന ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന് അ​റി​യ​ണ​​മെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത. ഇ​ത്ത​ര​മൊ​രു വി​ഷ​യം ഒ​ഴി​വാ​ക്കാ​വു​ന്ന​താ​ണെ​ന്ന് നേ​ര​ത്തേ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ച​ത് അം​ഗീ​ക​രി​ക്കാ​തെ​യാ​ണ് മേ​ത്ത ഈ ​വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ ​വി​ഷ​യം ഭാ​വി​യി​ൽ മ​റ്റൊ​രു കേ​സി​ൽ തീ​ർ​പ്പാ​ക്കാ​മെ​ന്നും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ൾ പാ​സാ​ക്കു​ന്ന ബി​ല്ലു​ക​ൾ​ക്ക് ഗ​വ​ർ​ണ​ർ അ​നു​മ​തി ന​ൽ​കു​ന്ന​തി​ൽ രാ​ഷ്​​ട്ര​പ​തി​യു​ടെ റ​ഫ​റ​ൻ​സ് പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നു​മാ​ണ് ചീ​ഫ് ജ​സ്റ്റി​സ് ബി.​ആ​ർ. ഗ​വാ​യ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ​അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​രം തേ​ട​ണ​മെ​ന്നാ​ണ് ത​നി​ക്ക് കി​ട്ടി​യ നി​ർ​ദേ​ശ​മെ​ന്ന് തു​ഷാ​ർ മേ​ത്ത പ​റ​ഞ്ഞു. സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ൾ പാ​സാ​ക്കു​ന്ന ബി​ല്ലു​ക​ൾ​ക്ക് നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്ക​കം അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്ന ജ​സ്റ്റി​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, ആ​ർ. മ​ഹാ​ദേ​വ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചി​ന്റെ വി​ധി​യു​മാ​യി ബ​ന്ധ​​പ്പെ​ട്ട രാ​ഷ് ട്ര​പ​തി​യു​ടെ റ​ഫ​റ​ൻ​സി​ൽ വാ​ദം കേ​ൾ​ക്കു​ക​യാ​യി​രു​ന്നു സു​പ്രീം​കോ​ട​തി. മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളി​ല്ലാ​ത്ത സ്ഥാ​പ​ന​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ന്ന് മേ​ത്ത വാ​ദി​ച്ചു.

ജ​ന​ങ്ങ​ളു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ കാ​വ​ൽ​ക്കാ​ർ എ​ന്ന് പ​റ​ഞ്ഞും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​ത്തി​ന് കേ​ന്ദ്ര​ത്തി​നെ​തി​രെ റി​ട്ട് ഹ​ർജി ന​ൽ​കാ​നാ​വി​ല്ല. അ​പ്പോ​ൾ ത​ങ്ങ​ളു​ടെ മൗ​ലി​കാ​വ​കാ​ശം ലം​ഘി​ക്ക​പ്പെ​ട്ടു എ​ന്ന് കാ​ണി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് 32ാം ഭ​ര​ണ​ഘ​ട​നാ അ​നു​ച്ഛേ​ദ പ്ര​കാ​രം കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​വി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​റും കേ​ന്ദ്ര സ​ർ​ക്കാ​റും ത​മ്മി​ലു​ള്ള ത​ർ​ക്കം തീ​ർ​ക്കേ​ണ്ട​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ 131ാം അ​നു​ച്ഛേ​ദ പ്ര​കാ​രം ഹ​ർ​ജി ന​ൽ​കി​യാ​ണ്. അ​താ​ക​ട്ടെ 32ാം അ​നു​ച്ഛേ​ദ പ്ര​കാ​രം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹ​ർജി ന​ൽ​കു​ന്ന​ത് വി​ല​ക്കു​ന്നു​ണ്ടെ​ന്നും മേ​ത്ത വാ​ദി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടി ; അറസ്റ്റ്

0
ഭോപ്പാൽ: മധ്യപ്രദേശിലെ സത്ന ജില്ലയിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി...

ജി സുധാകരന് താക്കീതുമായി സിപിഎം ; സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറിയുടെ...

0
ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി സുധാകരന് താക്കീതുമായി സിപിഎം. പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്നാണ്...

ആവര്‍ത്തിച്ചുള്ള പരാതികളില്‍ കാര്യമില്ലെന്ന പ്രതികരണം വേദനിപ്പിച്ചു ; രമേശ് ചെന്നിത്തലക്കെതിരെ അന്‍സിബ ഹസ്സന്‍

0
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ നടി അന്‍സിബ ഹസ്സന്‍. ആവര്‍ത്തിച്ചുള്ള പരാതികളില്‍...

അവയവക്കടത്ത് കേസില്‍ ഡോക്ടര്‍മാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസിൽ അന്വേഷണം കൂടുതൽ കർശനമാക്കി എൻഫോഴ്‌സ്‌മെന്റ്...