കേരളമുൾപ്പെടെ ഒരു സംസ്ഥാനത്തും ലോഡ് ഷെഡിംഗ് പാടില്ലെന്ന് കേന്ദ്ര സർക്കാർ ; നിർദ്ദേശങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞെന്ന ഒറ്റ കാരണത്താൽ സംസ്ഥാനങ്ങളിൽ ലോഡ് ഷെഡിംഗ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്ര സർക്കാർ. കേരളം അടക്കമുള്ള സംസ്ഥാങ്ങൾക്കാണ് നിർദ്ദേശം നൽകിയത്. ഒരു സംസ്ഥാനത്തും ലോഡ് ഷെഡിംഗ് നടപ്പിലാക്കരുതെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. സംസ്ഥാനങ്ങളുടെ അധിക വൈദ്യുത ആവശ്യം നിറവെറ്റാൻ രാജ്യത്തെ എല്ലാ കൽക്കരി വൈദ്യുതി പ്ലാന്റുകളും 16 മുതൽ പൂർണശേഷിയിൽ പ്രവർത്തിക്കും എന്ന് കേന്ദ്രം വ്യക്തമാക്കി.

എല്ലാ പ്ലാന്റുകളും ആവശ്യത്തിന് കൽക്കരി സൂക്ഷിക്കണം എന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് വൈദ്യുത ക്ഷാമം നിലവിലുണ്ടെന്ന പ്രതീതി സൃഷ്ടിക്കരുത് എന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. കൽക്കരി കൊണ്ടുപോകാനുള്ള റെയിൽവേ റേക്കുകൾക്ക് ദൗർലഭ്യം ഉണ്ടാകരുതെന്നും ഇന്ത്യൻ റയിൽവെയോട്‌ നിർദേശിച്ചിട്ടുണ്ട്. വൈദ്യുതി ആവശ്യം വർദ്ധിച്ചാൽ എൻടിപിസിയുടെ ഗ്യാസ് പ്ലാന്റുകൾ ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ വ്യക്തമാക്കി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...