പത്തനംതിട്ട: തൊഴില്‍ മേഖലയെ തകര്‍ക്കുന്ന നയങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മെയ് ദിനത്തോടനുബന്ധിച്ച് ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നടത്തിയ റാലിയും, യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥിര തൊഴില്‍ എന്നതില്‍ നിന്ന് നിശ്ചിതകാല തൊഴില്‍ എന്ന തരത്തിലേക്ക് തൊഴില്‍ മേഖലയെ മാറ്റാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നീക്കം നടത്തുന്നത്. അവകാശ പോരാട്ടങ്ങളില്‍ കൂടി നേടിയെടുത്ത 8 മണിക്കൂര്‍ ജോലി സമയമെന്നത് 12 മണിക്കൂര്‍ സമയമാക്കി മാറ്റാന്‍ നടത്തുന്ന നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. എ. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ. ഫറൂക്ക്, ഡി.സി.സി നിര്‍വാഹക സമിതി അംഗം അബ്ദുള്‍കലാം ആസാദ്, രാധാമണി സോമരാജന്‍, പ്രവീണ്‍ പ്ലാവിളയില്‍, യൂസഫ് വലഞ്ചുഴി, വിജയന്‍, ശ്യാംകുമാര്‍, കെ.സി.ചാക്കോ, സുലൈമാന്‍, ഹനീഫ താന്നിമൂട്ടില്‍, അനു വര്‍ഗീസ്, ജോസ് കുമ്പഴ, അന്‍സാരി വാലുപറമ്പില്‍, ബിനു, മനോജ് വലഞ്ചുഴി, പ്രസന്നന്‍ കൊടുന്തറ എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1