ഗുജറാത്തില്‍ 11കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത്: ഗുജറാത്തില്‍ പതിനൊന്ന് വയസുകാരനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍. സൂറത്തിലാണ് സംഭവം. കുട്ടിയുടെ അച്ഛൻ നല്‍കിയ പരാതിയുടെ അടിസ്ഥൊനത്തില്‍ 23കാരിയായ മാൻസി എന്ന യുവതിയാണ് അറസ്റ്റിലായത്. ക‍ഴിഞ്ഞ ദിവസം പതിനൊന്നുകാരനെ കാണാതായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടി അധ്യാപികയ്ക്കൊപ്പം പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് മൂന്ന് ദിവസത്തെ തെരച്ചിലിന് ശേഷം ഗുജറാത്ത്-രാജസ്ഥാൻ അതിർത്തിയിലെ ഷംലാജിക്ക് സമീപം ഇരുവരെയും കണ്ടെത്തി.

ഏപ്രിൽ 25ന് അധ്യാപിക മാൻസി തന്റെ വിദ്യാർത്ഥിയുമായി സൂറത്തിൽ നിന്ന് പുറപ്പെട്ട് അഹമ്മദാബാദിലും തുടർന്ന് വഡോദര വഴി ദില്ലിയിലും ബസിൽ എത്തിയതായി പോലീസ് പറഞ്ഞു. അവിടെ നിന്ന് ഇരുവരും ജയ്പൂരിലേക്ക് പോയി രണ്ട് രാത്രി ഒരു ഹോട്ടലിൽ താമസിച്ചുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നാണ് പോലീസ് ഇപ്പോ‍ള്‍ വ്യക്തമാക്കിയിരിക്കുന്നത്. പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 127 പ്രകാരവും യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇന്ന് തന്നെ പ്രഖ്യാപിക്കാൻ തിരക്കിട്ട നീക്കങ്ങൾ

0
തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇന്ന് തന്നെ പ്രഖ്യാപിക്കാൻ...

അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇന്ന് തന്നെ പ്രഖ്യാപിക്കാൻ തിരക്കിട്ട നീക്കങ്ങൾ

0
തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇന്ന് തന്നെ പ്രഖ്യാപിക്കാൻ തിരക്കിട്ട...

മഴ മുന്നറിയിപ്പിൽ മാറ്റം ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 8 ജില്ലകളിൽ യല്ലോ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിൽ വിജിലൻസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം...