അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇന്ന് തന്നെ പ്രഖ്യാപിക്കാൻ തിരക്കിട്ട നീക്കങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇന്ന് തന്നെ പ്രഖ്യാപിക്കാൻ തിരക്കിട്ട നീക്കങ്ങൾ. പട്ടികയുടെ പരിശോധന പൂർത്തിയാക്കുന്നതിൽ ആഭ്യന്തര വകുപ്പിനുണ്ടായ വീഴ്ച മൂലമാണ് പ്രഖ്യാപനം വൈകിയത്. സ്വാതന്ത്രദിന തലേന്ന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പ്രഖ്യാപിക്കാറുള്ള പതിവ് തെറ്റിയതാണ് വിവാദമായത്. മെഡൽ പ്രഖ്യാപിക്കുന്നതിൻ്റെ നടപടികൾ പൂർത്തിയാക്കൻ ആഭ്യന്തര വകുപ്പിലുണ്ടായത് വലിയ വീഴ്ചയാണ്. വിവിധ സേനാ വിഭാഗങ്ങളിൽ മികച്ച സേവനം കാഴ്ച വെച്ചവർക്കാണ് മെഡൽ. അപേക്ഷകളിൽ പരിശോധിച്ച് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുന്നത്.

എന്നാൽ ഇത്തവണ നടപടി പൂർത്തിയായില്ല. മാർച്ച് മാസത്തിൽ പോലീസ് ആസ്ഥാനത്ത് നിന്നും പട്ടിക കൈമാറിയിരുന്നു. പട്ടികയിൽ പരാതി വന്നതോടെ മടക്കി അയച്ചു. പിന്നീട് നടപടിയുണ്ടായില്ല. സമയബന്ധിതമായ പട്ടികയിൽ പരിശോധന ഉണ്ടായില്ല. ഒടുവിൽ ആഭ്യന്തര സെക്രട്ടറി പട്ടിക അംഗീകരിക്കാനുള്ള യോഗം 20ന് ചേരാൻ നിശ്ചയിച്ചു. നവംബർ ഒന്നിന് മെഡൽ സമ്മാനിക്കുന്നതിന് മുമ്പ് പ്രഖ്യാപിക്കാൻ ധാരണ. പ്രഖ്യാപനത്തിലെ പതിവ് തെറ്റിയ വാർത്ത പുറത്തുവന്നതോടെയാണ് ആഭ്യന്തരമന്ത്രി ഇടപെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...