മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിൽ വിജിലൻസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിൽ വിജിലൻസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. എത്ര കേസുകളിൽ അന്വേഷണം പൂർത്തിയായെന്നും പ്രോസിക്യൂഷൻ അനുമതിക്കായി സർക്കാരിനെ സമീപിച്ചിട്ടുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആരാഞ്ഞു. മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിജിലൻസ് സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരമില്ലാത്തതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്പി എസ്. ശശിധരനോട് നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് എ. ബദറുദ്ദീൻ ഉത്തരവിടുകയായിരുന്നു. കേസിൽ കുറ്റപത്രങ്ങൾ സമർപ്പിച്ചോയെന്ന കോടതിയുടെ ചോദ്യത്തിന് ഇതുവരെ ഒരു എഫ്ഐആറിലും കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ കോടതിയിൽ നൽകിയ മറുപടി.

ആകെ രജിസ്റ്റർ ചെയ്തതിൽ 8 കേസുകളിൽ പ്രതികൾ കുറ്റക്കാരാണെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് എസ്പി മറുപടി നൽകി. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടും പിന്നെ എന്തുകൊണ്ടാണ് കുറ്റപത്രം നൽകാൻ തടസ്സമെന്ന് കോടതി ചോദിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ കേസുകളിൽ സർക്കാരിൽ നിന്നും പ്രോസിക്യൂഷൻ അനുമതി ലഭിക്കുന്നതിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് വിജിലൻസ് എസ്പി ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കുറ്റപത്രം നൽകാൻ വൈകുന്നതിന്റെ കാരണങ്ങളും കൃത്യമായി വ്യക്തമാക്കിക്കൊണ്ട് റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് എ. ബദറുദ്ദീൻ വിജിലൻസിന് നിർദേശം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...