കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം തീർക്കുവാനുള്ള കേന്ദ്രസർക്കാർ നിലപാട് പ്രതിഷേധാർഹം ; സ്റ്റീഫൻ ജോർജ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരളത്തിന് അർഹതയുള്ള കടമെടുപ്പ് വായ്പാപരിധി വെട്ടി കുറച്ച് സംസ്ഥാനത്തിനെതിരെ സാമ്പത്തിക ഉപരോധം തീർക്കുന്ന കേന്ദ്രസർക്കാർ നിലപാട് പ്രതിക്ഷധാർഹമാണെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ പറഞ്ഞു. കേരള കോൺഗ്രസ് എം കുണിഞ്ഞി മേഖല കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാന്റുകളും വായ്‌പകളും നിഷേധിക്കുകയും വിവേചനപരമായി വെട്ടിക്കുറയ്‌ക്കുകയും ചെയ്യുന്ന സമീപനമാണ്‌ കേന്ദ്രസർക്കാരിന്റേത് കേരളത്തിന്റെ വികസന പ്രവൃത്തികള്‍ക്കും കേന്ദ്രം തുരങ്കം വയ്‌ക്കുകയാണ്‌. ഇതിന്‌ പുറമെയാണ്‌ നിര്‍ബന്ധമായും നല്‍കേണ്ട സാമ്പത്തിക അനുമതികളില്‍ കൈകടത്തുന്നത്‌. ഒരു വശത്ത് സാമ്പത്തിക ഉപരോധം തീർക്കുകയും മറുവശത്ത് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വികസന പ്രവർത്തനങ്ങളെ തുരങ്കം വെയ്ക്കുകയും ചെയ്യുകയാണ്

2023-24 സാമ്പത്തിക വർഷത്തിൽ 32,442 കോടി രൂപയുടെ വായ്‌പ എടുക്കാനുള്ള അനുമതി നല്‍കിയിരുന്നതാണ്‌. എന്നാല്‍ അതിൽപകുതി മാത്രമാണ്‌ ഇത് വരെ നല്‍കിയിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഗ്രാന്റിനത്തിൽ വെട്ടിക്കുറവ്‌ വരുത്തിയതിന്‌ പുറമെയാണിത്‌. ഇത്‌ ജനങ്ങള്‍ക്കെതിരായും ഫെഡറലിസത്തോടുള്ള വെല്ലുവിളിയുമാണ്‌. ധന നിയമ പ്രകാരവും കേന്ദ്ര ധനക്കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പരിശോധിച്ചാലും കേന്ദ്രസര്‍ക്കാര്‍ നടപടി നീതി കരിക്കാവുന്നതല്ല കാണാം. രാജ്യത്തെ സാമ്പത്തിക മാനേജ്‌മെന്റ്‌ കൂടുതല്‍ സുതാര്യമാക്കുന്നതിനാണ്‌ ഈ ആക്ട്‌. അത്‌ പോലും കേന്ദ്രം അംഗീകരിക്കുന്നല്ല.

കഴിഞ്ഞ ഏഴ്‌ വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ തുടരുന്ന സമീപനം കേരളത്തെ എങ്ങിനെ തകർക്കണമെന്നാണ് രാജ്യത്തെ ഭരണഘടനയോ ജനാധിപത്യമോ ഫെഡറലിസമോ മാനിക്കാന്‍ ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജനങ്ങളെ ഒരുവിധത്തിലും ബുദ്ധിമുട്ടിക്കാതെ കഴിയാവുന്നത്ര വികസന പദ്ധതികള്‍ നടപ്പാക്കുകയാണ്‌ ചെയ്‌തത്‌. സംസ്ഥാനത്തിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ്‌ ഇതിനു പിന്നില്‍. ഇത്‌ സംസ്ഥാനത്തെയാകെ പ്രതിസന്ധിയിലാക്കും.

കര്‍ണാടക തോല്‍വിയോടെ നിലതെറ്റിയ അവസ്ഥയാണ്‌ ബി.ജെ.പിക്ക്‌ രാജ്യത്താകെ ഉയരുന്ന വര്‍ഗീയ വിരുദ്ധ മുന്നണിക്ക്‌ ഇടതുപക്ഷവും കേരളകോൺഗ്രസും ശക്തമായ പ്രേരണയും, നേതൃത്വവും നല്‍കുന്നതിന്റെയും ന്യൂനപക്ഷ വേട്ടയ്‌ക്കും കോര്‍പറേറ്റ്‌ സേവയ്‌ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന്റെയും പ്രതികാരമാണിതെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു. കേരള കോൺഗ്രസ് എം പുറപ്പുഴ മണ്ഡലം പ്രസിഡന്റ് തോമസ് വെളിയത്ത്മാലിൽ അദ്ധ്യക്ഷത വഹിച്ചു.

പതിനേഴ് വർഷക്കാലം തുടർച്ചയായി ജോസഫ് വിഭാഗത്തിന്റെ ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. ഈ മേഖലയിലെ ജോസഫ് വിഭാഗം പ്രവർത്തകർ കേരള കോൺഗ്രസ് എം ൽ ചേർന്നതിനെ തുടർന്നാണ് ജോസഫ് ഗ്രൂപ്പ് ഓഫീസ് മാണി വിഭാഗത്തിന് ലഭിച്ചത്. ജോസഫിന്റെ തട്ടകമായ പുറപ്പുഴയിലാണ് ഈ കൂട് മാറ്റം എന്നത് ശ്രദ്ധേയമാണ്. പാർട്ടി നിയോജകമണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രീയകാര്യ സമിതി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ, ജയകൃഷ്ണൻ പുതിയേടത്ത്, പി.ജി ജോയി, റോയ് വാലുമ്മേൽ, സ്റ്റാൻലി കീത്താപള്ളി , ഡിൽസൺ കലോലിക്കൽ. ബിനോയ് മുടവനാട്ട്. ബിനീഷ് ജോൺ, ബിറ്റോയ് കൊടിയംകുന്നേൽ ജോൺ പി കെ വാഴയിൽ, ജെഫിൻ കൊടുവേലി, തുടങ്ങിയവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകർച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യ വകുപ്പ് ഉന്നതരോട് തിരുവനന്തപുരത്ത് എത്താൻ അടിയന്തര നിർദ്ദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി കനക്കുന്നതിനിടയിൽ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ...

പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട് മരിച്ച യുവതി മലയാളി

0
മുംബൈ: പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട്...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ആദ്യ നടപടി ; പണം എണ്ണുന്ന 40 ജീവനക്കാരെ...

0
ലഖ്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാഥമിക...

രക്ഷാപ്രവർത്തന കേസ് അട്ടിമറി ; എഡിജിപി എംആ‌ർ അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന്...

0
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് എ...