പത്തനംതിട്ട : വന്യമൃഗ ആക്രമണങ്ങളിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുവാൻ കഴിയാത്ത സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും കെടുകാര്യസ്ഥതയുടെ ആൾരൂപങ്ങളാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരാ രാമകൃഷ്ണന്റെ മൃതദേഹവുമായി പ്രതിഷേധിച്ച എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മാത്യു കുഴൽ നാടൻ എം.എൽ.എ എന്നിവരെ അർദ്ധരാത്രിയിൽ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനവാസ മേഖലകളിലെ ജനങ്ങളേയും കാർഷികവിളകളേയും സംരക്ഷിക്കുന്നതിന് വനാതിർത്തിയിൽ വേലി നിർമ്മാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്രം അനുവദിച്ച കോടിക്കണക്കിന് രൂപ ചെലവഴിക്കാതെ സംസ്ഥാനം സർക്കാർ വർഷംതോറും പാഴാക്കിക്കളയുന്നത് കഴിവില്ലായ്മയും വെല്ലുവിളിയുമാണെന്ന്
ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. സർക്കാരിന്റെ നെറികേടുകളെ ചോദ്യം ചെയ്യുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാമോഹം മാത്രമാണെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, കെ ജാസിംകുട്ടി, ബി. ഉണ്ണികൃഷ്ണൻ, റോഷൻ നായർ, സിന്ധു അനിൽ, ജോൺസൺ വിളവിനാൽ, റോജി പോൾ ഡാനിയേൽ, ജി.രഘുനാഥ് , ശ്യാം കുരുവിള, ഏഴംകുളം അജു, ബിജു വർഗ്ഗീസ്, ബ്ലോക്ക് പ്രസിഡൻ്റുമാരായ ജെറി മാത്യു സാം, എസ് .ബിനു, ദീനാമ്മ റോയി, പോഷക സംഘടന ജില്ലാ പ്രസിഡൻ്റുമാരായ രജനി പ്രദീപ്, ടി.എച്ച് സിറാജുദ്ദീൻ, സണ്ണി കണ്ണംമ്മണ്ണിൽ മണ്ഡലം പ്രസിഡൻറുമാരായ റെനീസ് മുഹമ്മദ് ,നാസർ തോണ്ടമണ്ണിൽ, പ്രൊഫ .ജി. ജോൺ , സജി വർഗ്ഗീസ്, അനീഷ് ഗോപിനാഥ് , നിഖിൽ ചെറിയാൻ, നേതാക്കളായ നഹാസ് പത്തനംതിട്ട, അൻസർ മുഹമ്മദ്, അബ്ദുൾ കലാം ആസാദ്, പി.കെ ഇക്ബാൽ, അജിത് മണ്ണിൽ, എ.ഫറൂഖ്, സജി അലക്സാണ്ടർ, അഖിൽ അഴൂർ,ബിന്ദു ബിനു, സജിനി മോഹൻ ജോസ് കൊടുത്തറ, റെജി വാര്യാപുരം,അജേഷ് കോയിക്കൽ, അഖിൽ സന്തോഷ് എന്നിവർ സംസാരിച്ചു.