തിരുവനന്തപുരം : കുട്ടികളിൽ വർധിച്ചു വരുന്ന ആക്രമണോത്സുകതയും ലഹരി ഉപയോഗവും നാടിനെ സാരമായി ബാധിക്കുന്ന വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ നടപടി കൊണ്ടു മാത്രം പൂർണമായും ഇതിനു അറുതി വരുത്താൻ ആകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനു പിന്നിൽ സാമൂഹിക മാനസിക കാരണം കൂടി ഉണ്ട്. സംസ്ഥാനത്തു വർധിച്ചു വരുന്ന ലഹരി ഉപയോഗവും അക്രമങ്ങളും തടയാൻ വിളിച്ച വിവിധ സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരി വേരോടെ അറുത്തു മാറ്റുന്നതിനു സാമൂഹിക ഇടപെടൽ കൂടി വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇത് നമുക്ക് കൂട്ടായി ആലോചിച്ചു എടുക്കണം. ക്രിയാത്മകമായ നിർദേശങ്ങൾ ആണ് യോഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ബന്ധപ്പെട്ട മേഖലയിൽ നിന്നുള്ളവർ നിർദേശങ്ങൾ നൽകണം. അധ്യാപകർക്ക് ചിലപ്പോൾ പ്രത്യേക പരിശീലനം വേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കൂടി. ലഹരി ഉപയോഗ വർധനവ് ആഗോള തലത്തിൽ ഉണ്ടാകുന്ന പ്രതിഭാസമാണെന്ന് അദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1