Saturday, June 29, 2024 10:10 pm

മുഖ്യമന്ത്രിയുടെ ഏകാധിപത്യ നീക്കങ്ങൾ ഇടത് വിരുദ്ധവികാരമുണ്ടാക്കി ; വിമർശനവുമായി എഐവൈഎഫ്

For full experience, Download our mobile application:
Get it on Google Play

കുമളി : ലോക് സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇടതുമുന്നണിയിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇപ്പോൾ സിപിഐയുടെ യുവജന പ്രസ്ഥാനമായ എഐവൈഎഫും മുഖ്യമന്ത്രിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നീക്കങ്ങൾ ഇടത് വിരുദ്ധവികാരമുണ്ടാക്കിയെന്നാണ് എഐവൈഎഫിന്റെ വിമർശനം. എ ഐ വൈ എഫിന്റെ കുമളിയിലെ സംസ്ഥാന ശില്പശാലയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് വിമർശനം ഉയർന്നത്. നവകേരള സദസിനെതിരയും എഐവൈഎഫിൽ വിമർശനം ഉയർന്നിരുന്നു . നവകേരള സദസ് ഇടതുപക്ഷ സ്വഭാവിത്തിലുള്ളതായിരുന്നില്ലെന്നായിരുന്നു വിമർശനം. പ്രവർത്തകരുടെ നിയമം കൈലെടുക്കലിന് രക്ഷാപ്രവർത്തനമെന്ന് ന്യായീകരണം നൽകിയെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി. നവകേരള യാത്രക്കിടെയുണ്ടായ പ്രതിഷേധങ്ങൾക്ക് നേരെ പാർട്ടി പ്രവർത്തകരിൽ നിന്നുണ്ടായ ആക്രമണങ്ങളെ രക്ഷാപ്രവർത്തനമെന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നത്.

പ്രതിഷേധക്കാരെ പോലീസിനെയും ഗൺമാൻമാരെയും ഉപയോഗിച്ച് ആക്രമിച്ചു. പൗരാവകാശങ്ങൾക്കുമേൽ സ്വേച്ഛാധിപത്യം സ്ഥാപിക്കാനായി പോലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെനന്നും വിമർശനം. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിൽ അലംഭാവം ഉണ്ടായതായും എഐവൈഎഫിന്റെ സംസ്ഥാന ശില്പശാലയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് തോൽവിയിലേക്ക് നയിച്ച കാര്യങ്ങൾ പരിശോധിക്കണം എന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. സിപിഐയിലും കടുത്ത വിമർ‌ശനമാണ് ഉയർന്നിരുന്നത്. സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിലും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും രൂക്ഷ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ ധാർഷ്ട്യം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് വിമർശനം. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നായിരുന്നു ജില്ലാ കൗൺസിലിലെ വിമർശനം. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനമൊഴിയണമെന്ന് സിപിഐ തിരുവനന്തപുരം ജില്ല എക്സിക്യൂട്ടീവ് യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വാളിപ്ലാളാക്കൽ പടിയിൽ നടക്കുന്ന അനധികൃത നിർമ്മാണം പഞ്ചായത്ത്‌ അധികൃതർ തടഞ്ഞു

0
റാന്നി: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയില്‍ വാളിപ്ലാളാക്കൽ പടിയിൽ അനുമതി ഇല്ലാതെ...

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതരപരിക്ക്

0
പ്രമാടം : നിറുത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പിന്നിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ നഴ്സിന് ഗുരുതരപരിക്ക്....

മഴക്കാലമെത്തി, എലിപ്പനി ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത വേണം

0
പത്തനംതിട്ട : മഴക്കാലമെത്തിയതോടെ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ ജാഗ്രത...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
സ്പോട്ട് അഡ്മിഷന്‍ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്)...