വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു. അപകടത്തിൽ മരിച്ച പിരപ്പൻകോട് സ്വദേശി ഷിബുവിന്റെ മകൾ അലംകൃത (4) ആണ് മരിച്ചത്. ഗോകുലം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നതിനാൽ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിയ്ക്കാനായില്ല. എട്ടാം തീയതി പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ അച്ഛൻ ഷിബു മരിച്ചിരുന്നു. അമിതവേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ചാണു വെഞ്ഞാറമൂട് പാലവിള വീട്ടിൽ ഷിബു (36) മരിച്ചത്. കട്ടപ്പനയിൽനിന്ന് രോഗിയെ ഇറക്കിവന്നതായിരുന്നു ആംബുലൻസ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു പോലീസ് അറിയിച്ചത്.
ആംബുലൻസ് ബൈക്കിലിടിച്ച് അപകടം ; പരുക്കേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു
RECENT NEWS
Advertisment