ആര്‍സി- ലൈസന്‍സ് അച്ചടി കരാര്‍ കുരുക്കില്‍പെട്ട് മോട്ടോർവാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും (ആർസി) ഡ്രൈവിങ് ലൈസൻസും എടിഎം കാർഡ് മാതൃകയിലുള്ള പെറ്റ് ജി കാർഡിലേക്ക് മാറ്റുന്നതിന് മോട്ടോർവാഹന വകുപ്പ് നൽകിയ കരാർ കുരുക്കിൽ. ബെംഗളൂരു ആസ്ഥാനമായ കമ്പനിയുമായുണ്ടാക്കിയ കരാർ ധന, നിയമ വകുപ്പുകൾ അറിയാതെ ഒപ്പിട്ടതാണ് കാരണം. കാർഡിനായി 200 രൂപയും 45 രൂപ തപാൽ ഫീസും അടച്ച പതിനായിരക്കണക്കിന് ഗുണഭോക്താക്കൾക്ക് ഇതേത്തുടർന്ന് സുരക്ഷാ സംവിധാനങ്ങളുള്ള ആർസി, ലൈസൻസ് കാർഡുകൾ ലഭിച്ചിട്ടില്ല. മോട്ടോർവാഹന വകുപ്പിന്റെ ഫാസ്റ്റ് (ഫുള്ളി ഓട്ടോമേറ്റഡ് സർവീസ് ഇൻ ട്രാൻസ്പോർട്ട്) എന്ന അക്കൗണ്ടിൽ 25 കോടിയിലേറെ രൂപ കെട്ടിക്കിടപ്പുണ്ടെന്നാണ് വിവരം.

ലൈസൻസ്, ആർസി അപേക്ഷകരിൽനിന്ന് പിരിച്ച തുകയാണിത്. ധന, നിയമ വകുപ്പുകൾ അറിയാതെ ഒപ്പിട്ട കരാർ സംബന്ധിച്ച് കഴിഞ്ഞ സാമ്പത്തിക വാർഷത്തിന്റെ തുടക്കത്തിൽത്തന്നെ ധനവകുപ്പ് വിയോജനക്കുറിപ്പ് എഴുതിയിരുന്നു. ഇതിനുപിന്നാലെ ചേർന്ന ‘ഫാസ്റ്റ് കമ്മിറ്റി’ കമ്പനിക്ക് പണം നൽകണമെങ്കിൽ മന്ത്രിസഭാ തീരുമാനം വേണമെന്ന് നിർദേശിച്ചു. ഗതാഗത, ധന, നിയമവകുപ്പ് സെക്രട്ടറിമാർ അടങ്ങുന്ന ഈ സമിതിയുടെ നിർദേശത്തോടെ കാർഡ് അച്ചടിക്ക് പണം നൽകാനാകാതെ വരികയായിരുന്നു. കമ്പനി കാർഡ് അച്ചടി നിർത്തുകയും ചെയ്തു.ഒരുവർഷമായിട്ടും ഇതുസംബന്ധിച്ച് മന്ത്രിസഭാ തീരുമാനമൊന്നും വന്നിട്ടില്ലെന്നാണ് വിവരം.

അന്ന് ഗതാഗതവകുപ്പിന്റെ തലപ്പത്തുള്ളവർ ചേർന്നാണ് ബെംഗളൂരു കമ്പനിയുമായി പെറ്റ് ജി കാർഡ് അച്ചടിക്ക് കരാറുണ്ടാക്കിയത്. അച്ചടി പ്രതിസന്ധിയിലായതോട നവംബർ ഒന്നുമുതൽ ലൈസൻസും മാർച്ച് ഒന്നുമുതൽ ആർസിയും പരിവാഹൻ സൈറ്റിൽനിന്ന് സ്വയം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കണമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിനുമുൻപുള്ള അപേക്ഷകരിൽനിന്ന് മോട്ടോർവാഹന വകുപ്പ് പണം ഈടാക്കിയിരുന്നു. ഇവരോടും ഇപ്പോൾ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാനാണ് പറയുന്നത്. ഇവരിൽനിന്ന് ഈടാക്കിയ പണം തിരികെ കൊടുക്കുന്നതു സംബന്ധിച്ച് മോട്ടോർവാഹന വകുപ്പ് ഒന്നും മിണ്ടിയിട്ടില്ല.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...