മാന്നാർ : ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ സംരക്ഷിക്കപ്പെടേണ്ട ശിശുക്കൾക്ക് കൊടും ക്രൂരത നേരിടേണ്ടി വരുന്നതിന്റെ ഉത്തരവാദിത്വം സർക്കാർ നിയന്ത്രണത്തിലുള്ള രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളായുള്ള ശിശുക്ഷേമസമിതിക്കാണെന്ന് മാന്നാർ എസ്.എൻ.ഡി.പി വനിതാസംഘം യൂണിയൻ അഭിപ്രായപ്പെട്ടു. ഭരണകക്ഷി രാഷ്ട്രീയത്തിന്റെ മറവിൽ യോഗ്യതയില്ലാത്ത ആയമാരെയും ജീവനക്കാരെയും തെരഞ്ഞെടുത്തതാണ് ഇതിന് കാരണമാകുന്നത്. ശിശുക്കളുടെ പീഡനത്തിനെതിരെ പഴുതുകൾ ഇല്ലാത്ത നിയമങ്ങൾ സൃഷ്ടിച്ചെങ്കിൽ മാത്രമേ കുറ്റക്കാർ രക്ഷപ്പെടാതിരിക്കുകയുള്ളൂ അതിനാവശ്യമായ നിയമനിർമ്മാണം നടത്തുവാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് വനിതാസംഘം യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വനിതാ സംഘം മാന്നാർ യൂണിയന്റെ ജനറൽ ബോഡി യോഗം യൂണിയൻ ഹാളിൽ യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ കൺവീനർ പുഷ്പ ശശികുമാർ അധ്യക്ഷത വഹിച്ചു.
യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ രാജേന്ദ്രപ്രസാദ് അമൃത, ഹരി പാലമൂട്ടിൽ, അനിൽകുമാർ റ്റി കെ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, അനിഷ് പി ചേങ്കര, പി ബി സൂരജ് എന്നിവർ ആശംസ പ്രസംഗം നടത്തി. വനിതാസംഘം കേന്ദ്രസമിതി പ്രതിനിധികളായി സിന്ധു സുഭാഷ്, ലേഖ വിജയകുമാർ, സിന്ധു സോമരാജൻ എന്നിവരെ തെരഞ്ഞെടുത്തു. ശശികല രഘുനാഥ് ചെയർപേഴ്സൺ, ബിനി സതീശൻ വൈസ് ചെയർപേഴ്സൺ, വിജയലക്ഷ്മി കൺവീനർ, പ്രവദ രാജപ്പൻ ട്രഷറർ, വസന്ത മോഹൻ, ഉമ താരാനാഥ്, സവിത അനിൽ, ഗിരിജ ഓമനക്കുട്ടൻ, അജിതകുമാരി എന്നിവരെ ഉൾപ്പെടുത്തി വനിതാ സംഘം യൂണിയൻ കമ്മിറ്റി പുനസംഘടിപ്പിച്ചു. വനിതാസംഘം യൂണിയൻ വൈസ് ചെയർപേഴ്സൺ ബിനി സതീശൻ സ്വാഗതവും കൺവീനർ വിജയലക്ഷ്മി കൃതജ്ഞതയും പറഞ്ഞു.