കോതമംഗലത്ത് ആറു വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തുമെന്ന് കരുതിയിരുന്നില്ലെന്ന് കുട്ടിയുടെ പിതാവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ രണ്ടാനമ്മ അനീഷ കൊലപ്പെടുത്തുമെന്ന് കരുതിയിരുന്നില്ലെന്ന് കുട്ടിയുടെ പിതാവ് അജാസ് ഖാൻ. അനീഷ കുട്ടികളെ തല്ലുന്നുവെന്ന് അയൽക്കാരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അജാസ് പറയുന്നു. കുഞ്ഞിനോട് ഭാര്യയ്ക്ക് ദേഷ്യം ഉണ്ടായിരുന്നു. പക്ഷേ കൊല്ലുമെന്ന് കരുതിയില്ല. കുഞ്ഞിനെ തല്ലരുതെന്ന് അനീഷയോട് നിർദേശിച്ചിരുന്നുവെന്നും അജാസ് ഖാൻ പറഞ്ഞു. കുഞ്ഞ് മരിച്ച അന്ന് രാത്രി പത്തരയ്ക്ക് താൻ വീട്ടിലെത്തിയിരുന്നു. അപ്പോൾ സംശയം ഒന്നും തോന്നിയില്ല. വീണ്ടും പണി സ്ഥലത്തേക്ക് പോയി. ജോലികഴിഞ്ഞ് ഒരു മണി സമയത്താണ് മടങ്ങിയെത്തിയത്. അപ്പോൾ കുട്ടി ഉറങ്ങുകയായിരുന്നു എന്നാണ് കരുതിയത്. രാവിലെ അനീഷ തന്നെയാണ് കുഞ്ഞ് എഴുന്നേൽക്കുന്നില്ല എന്ന് പറഞ്ഞ് നിലവിളിച്ചതെന്നും അജാസ് പറഞ്ഞു. അജാസിനു കൊലപാതകത്തിൽ പങ്ക് ഇല്ല എന്നാണ് പോലീസ് കണ്ടെത്തൽ. ചോദ്യം ചെയ്‌ത ശേഷം ഇയാളെ വിട്ടയച്ചിരുന്നു. ആറ് വയസ്സുകാരി മുസ്കാന്‍റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ 10 മണിയോടെ നെല്ലിമുറ്റം ജുമാ മസ്ജിദിലാണ് ചടങ്ങുകൾ. കേസിൽ അറസ്റ്റിലായ രണ്ടാനമ്മ അനീഷയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

0
തിരുവനന്തപുരം:കേരളത്തിലെ പൊലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിക്കാനും അതുവഴി സേനയെ പൂർണ്ണമായി ഭരണകൂടത്തിന്റെ...

ലക്ഷ്‍മിപ്രിയയ്‍ക്കെതിരായ പരാതി , ഹൈക്കോടതിയെ സമീപിച്ച് നടി അൻസിബ

0
കൊച്ചി : സമൂഹമാധ്യമത്തിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി ലക്ഷ്‍മി...

പൊതുപരീക്ഷ ഭേദഗതി ബിൽ ലോക്സഭയിൽ ശബ്ദവോട്ടോടെ പാസായി

0
ന്യൂഡൽഹി : പൊതുപരീക്ഷ ഭേദഗതി ബിൽ ലോക്സഭയിൽ ശബ്ദവോട്ടോടെ പാസായി....

സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും പൂട്ടിടാൻ ഹോട്ടലുകൾ

0
ബെംഗളൂരു: പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും സേവനം അവസാനിപ്പിക്കാൻ...