വിദ്യാര്‍ഥി പുകവലിച്ചത് പരാതിപ്പെട്ട സഹപാഠിക്ക് രക്ഷിതാവിന്‍റെ മർദനമെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിദ്യാർഥി പുകവലിച്ചത് പരാതിപ്പെട്ട സഹപാഠിക്ക് രക്ഷിതാവിന്റെ മർദനമെന്ന് പരാതി. എറണാകുളം പൊന്നുരുന്നി സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സഹപാഠിയുടെ അമ്മയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ കുടുംബം നൽകിയ പരാതിയിൽ കടവന്ത്ര പോലീസ് കേസെടുത്തു. വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെയാണ് സുഹൃത്തായ സഹപാഠി പുകവലിച്ചത്. ഇക്കാര്യം അധ്യാപികയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ രണ്ടാഴ്ചത്തക്ക് സഹപാഠിയെ സസ്‌പെൻഡ് ചെയ്തു.

ഇതിന്റെ വൈരാഗ്യത്തിലാണ് സഹപാഠിയുടെ അമ്മ മർദിച്ചതെന്നാണ് പൊന്നുരുന്നിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ പരാതി.സ്‌കൂളിന്റെ മുന്നിൽ നിൽക്കുകയായിരുന്ന തന്നെ അസഭ്യം പറഞ്ഞതിനൊപ്പം തലയിൽ അടക്കം മർദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറയുന്നു. സഹപാഠിയുടെ അമ്മയ്‌ക്കെതിരെ മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ കുടുംബം നൽകിയ പരാതിയിൽ കടവന്ത്ര പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പോലീസ് അന്വേഷണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും ; 7...

0
മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ...

വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റു ; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ദുബൈ: അൽ ഐനിലെ പാർക്കിന് സമീപമുള്ള പൊതു വാട്ടർ കൂളറിൽ നിന്ന്...

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...