കോയമ്പത്തൂര്‍: കോളജ് പ്രഫസറെ പീഡിപ്പിച്ച കേസില്‍ കോയമ്പത്തൂരില്‍ മലയാളിക്കെതിരെ കേസ്. മുംബൈയില്‍ ജോലി ചെയ്യുന്ന കോളജ് പ്രഫസറെ കോയമ്പത്തൂര്‍ കാളപ്പട്ടിയിലെ സ്വകാര്യ ഹോട്ടലില്‍വച്ച് നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബാങ്ക് ജീവനക്കാരനായ മലയാളിക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പാലക്കാട് കാട്ടുച്ചേരിക്ക് സമീപം പുതിയങ്കം സ്വദേശി ആര്‍.ഗോപകുമാറിന് (43) എതിരെയാണ് പരാതി.
കഴിഞ്ഞ ഏഴു വര്‍ഷമായി മഹാരാഷ്ട്രയിലെ ഡോംബിവ്ലിയില്‍ താമസിക്കുന്ന 43 വയസ്സുകാരിയായ കോളജ് പ്രഫസറാണ് പരാതിക്കാരി. ഇവര്‍ ഭര്‍ത്താവില്‍നിന്ന് പിരിഞ്ഞ് താമസിക്കുകയാണ്. 2015ല്‍ തൃശൂരില്‍ ഗോപകുമാര്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബാങ്കില്‍ പരാതിക്കാരി അക്കൗണ്ട് തുടങ്ങിയിരുന്നു. ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട് ഇവരുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ച ഗോപകുമാര്‍, പരാതിക്കാരിയെ ബന്ധപ്പെടുകയും ഇരുവരും സുഹൃത്തുക്കളാകുകയും ചെയ്തു. ഗോപകുമാര്‍ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചെന്നും അതു തന്റെ ആരോഗ്യത്തെ ബാധിച്ചെന്നും യുവതിയുടെ പരാതി.