റാന്നി ചേത്തയ്ക്കൽ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് ; വിജിലന്‍സ് അന്വേഷണം വേണം

For full experience, Download our mobile application:
Get it on Google Play

റാന്നി : ചേത്തയ്ക്കൽ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് കോണ്‍ഗ്രസിന് തലവേദനയാകുന്നു. ബാങ്ക് ജീവനക്കാരിയുടെ അറസ്റ്റ് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ വാദിക്കുന്നു. ജീവനക്കാരിക്ക് പിന്നാലെ പ്രസിഡന്റ് അറസ്റ്റിലാകുവാനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്. ഇങ്ങനെ വന്നാല്‍ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി ആയിരിക്കും നേരിടേണ്ടി വരിക. ഇതിനിടയില്‍ ജീവനക്കാരി നിരപരാധി ആണെന്നും ചിലരുടെ തട്ടിപ്പിന് ഇവര്‍ ഇരയാകുകയായിരുന്നു എന്നും പറയുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭീതിയില്‍ ബാങ്കില്‍ നടന്ന കാര്യങ്ങള്‍ ഇവര്‍ മൂടിവെക്കുകയായിരുന്നു എന്നും പറയുന്നു.

പാർട്ടി ഭരിക്കുന്ന സഹകരണ ബാങ്കുകളിലും തദ്ദേശ സ്ഥാപനങ്ങളിലും പാർട്ടിക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത രീതിയിലാണ് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ പ്രവർത്തിക്കുന്നതെന്നും ഇതാണ് പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടാക്കുന്നതെന്നും പ്രവര്‍ത്തകര്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയാല്‍ പിന്നീട് അത് അവരുടെ സാമ്രാജ്യമായി മാറ്റുകയും സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നതുമാണ് കോൺഗ്രസിൽ സമീപകാലത്തായി കണ്ടുവരുന്നത്. ഇതിന് ഒരു പരിഹാരം കാണണമെന്നും പാർട്ടിക്ക് വ്യക്തമായ നിയന്ത്രണം ഉണ്ടാവണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

ബാങ്ക് പ്രസിഡന്റ് ജോൺ മാത്യുവിനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുകയാണ്. കോണ്‍ഗ്രസ് പ്രതിനിധി ആണെങ്കിലും ഇദ്ദേഹം ഇടതുപക്ഷവുമായി നല്ല ബന്ധത്തിലാണ്. അതുകൊണ്ടുതന്നെ ബാങ്കില്‍ നടന്ന തട്ടിപ്പ് വേണ്ട രീതിയില്‍ അന്വേഷിക്കുന്നില്ലെന്നും പറയുന്നു. ജീവനക്കാരിയെ അറസ്റ്റ് ചെയ്ത് എല്ലാം അവരുടെ തലയില്‍ കെട്ടിവെച്ച് മറ്റുള്ളവര്‍ രക്ഷപെടാനും ശ്രമിക്കുകയാണ്. ബാങ്കിലെ കഴിഞ്ഞ 10 വര്‍ഷത്തെ ഇടപാടുകള്‍ വിജിലന്‍സ്‌ അന്വേഷിക്കണമെന്നും  ആവശ്യമുയരുന്നു. യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നതിനും തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കുന്നതിനും വിജിലന്‍സ് അന്വേഷണം കൂടിയേതീരു എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാട്.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടില്ല, അച്ചടക്ക നടപടി ആഭ്യന്തര കാര്യം : രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്...

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് വികാര നിർഭര യാത്രയയപ്പ് നൽകി ഇറാൻ

0
ടെഹ്റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി...

ചൈനയിൽ ഭീതിയുണർത്തി പ്രളയം : 39 മരണം ; വെള്ളത്തിലൂടെ ഒഴുകിയെത്തി നൂറുകണക്കിന് വിഷപ്പാമ്പുകൾ

0
ബീജിങ് : ചൈനയിൽ കനത്ത നാശംവിതച്ച് മെയ്സാക് ചുഴലിക്കാറ്റും പ്രളയവും. പ്രളയക്കെടുതിയിൽ...

ചൈനയിലെ ഷൂ ഫാക്ടറിയിൽ തീപിടിത്തം ; 28 തൊഴിലാളികൾക്ക് ദാരുണാന്ത്യം

0
ബീജിങ് : കിഴക്കൻ ചൈനയിലെ ഷൂ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ 28...