സിദ്ദിഖിന് ജാമ്യം ലഭിക്കാത്തതില്‍ സന്തോഷമെന്ന് പരാതിക്കാരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതില്‍ സന്തോഷമെന്ന് പരാതിക്കാരി. രഹസ്യമായ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിലൂടെ പുറത്തുവന്നതില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും പീഡന പരാതിക്കാരിയായ യുവതി പറഞ്ഞു. മാധ്യമങ്ങളിലൂടെയും രഹസ്യമായ വിവരങ്ങള്‍ പുറത്തുവന്നു. ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടന്‍ സിദ്ദിഖ് ശ്രമം നടത്തുന്നതായും നടി പ്രതികരിച്ചു. എസ്‌ഐടി അന്വേഷണത്തില്‍ അതൃപ്തിയുണ്ട്. ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. നിയമ നടപടികള്‍ നടക്കട്ടെയെന്നും പരാതിക്കാരിയായ നടി പറഞ്ഞു.

ഹൈക്കോടതിയാണ് ലൈംഗികാതിക്രമ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം മ്യൂസിയ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് കോടതിയെ സമീപിച്ചിരുന്നത്. കേസിലെ ഏക പ്രതിയായ സിദ്ദിഖിന്റെ വാദം ഓണാവധിക്ക് മുമ്പായിരുന്നു ഹൈക്കോടതി കേട്ടത്. തുടര്‍ന്ന് ഇന്ന് വിധി പറയുകയായിരുന്നു. ജസ്റ്റിസ് വി എസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. അതേസമയം സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് വിവരമുണ്ട്. വിധിന്യായത്തിന്റെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് നാളെ തന്നെ സുപ്രീംകോടതിയെ സമീപിക്കാനാണ് സിദ്ദിഖിന്റെ നീക്കം. സിദ്ദിഖിനായി എസ്‌ഐടി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...