തിരുവനന്തപുരം : എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരായ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. രഹസ്യമൊഴിക്കായി കോടതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി. എൽദോസ് കുന്നിപ്പിള്ളി ഇപ്പോഴും ഒളിവിൽ തുടരുകയാണ്. എംഎൽഎയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. എൽദോസ് കുന്നപ്പിള്ളി എംഎൽഎ എവിടെയാണെന്ന് പാർട്ടി നേതാക്കൾക്കോ പ്രവർത്തകർക്കോ വ്യക്തതയില്ല. പരാതിക്കാരി എൽദോസ് കുന്നപ്പിള്ളിയുടെ ഫോൺ മോഷ്ടിച്ചെന്ന് എംഎൽഎയുടെ ഭാര്യ പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ മൊഴി നൽകാൻ തയ്യാറായിട്ടില്ല. പോലീസ് മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയിട്ടില്ല.
എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരായ കേസ് : പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
RECENT NEWS
Advertisment