Thursday, April 24, 2025 11:28 pm

നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിനെ രണ്ട് കിലോമീറ്റർ കമ്പിൽ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ചികിത്സയ്‌ക്കായി രോ​ഗിയെ കമ്പിൽ കെട്ടി ചുമന്ന് എത്തിച്ച് പ്രദേശവാസികൾ. വാഹനം എത്തി ചേരാത്തതിനെ തുടർ‌ന്ന് രോ​ഗിയെ രണ്ട് കിലോമീറ്ററോളമാണ് കമ്പിൽ‌ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചതായി പരാതി. പാലക്കാട് അട്ടപ്പാടി പുതൂർ പഞ്ചായത്തിലാണ് സംഭവം. മരുതൻ-ചെല്ലി ദമ്പതികളുടെ മകൻ 22-കാരൻ സതീശനാണ് ഈ ദുരവസ്ഥ ഉണ്ടായത്.

ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു ദാരുണ സംഭവം. റോഡ് മോശം ആയതിനാൽ ആദിവാസി ഊരിൽ വാഹനം എത്തിയില്ല. തുടർന്നാണ് സതീശനെ കമ്പിൽ കെട്ടി എത്തിച്ചതും പിന്നാലെ ആം​ബുലൻസിൽ കോട്ടത്തറ ആശുപത്രിയിലെത്തിച്ചതും. റോഡിന് വീതിയില്ലാത്തതിനാലാണ് വാഹനം എത്താതിരുന്നത്.

ഇടയ്‌ക്കിടയ്‌ക്ക് അസുഖം വരുന്നയാളാണ് സതീശൻ. ഇന്നലെ വൈകുന്നേരത്തോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. മേഖലയിൽ വന്യജീവി ശല്യം രൂക്ഷമാണ്. കാട്ടാന ഇറങ്ങുന്ന പ്രദേശത്ത് കൂടി അതി സാഹസികമായാണ് സതീശനെ ആശുപത്രിയിൽ എത്തിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂരിൽ സ്വകാര്യ ബസ് ഇടിച്ച് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ച സംഭവത്തിൽ...

0
കണ്ണൂര്‍: കണ്ണൂരിൽ സ്വകാര്യ ബസ് ഇടിച്ച് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച്...

എറണാകുളം ഫോർട്ട് കൊച്ചിയിൽ കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളം ഫോർട്ട് കൊച്ചിയിൽ കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. മൃതശരീരത്തിന്...

മുഖ്യമന്ത്രിയെ കണ്ടു ; സെറാ ഹാപ്പി

0
പത്തനംതിട്ട : ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ പുസ്തകം...

ലഹരിക്കെതിരെ കൂട്ടായ പ്രവര്‍ത്തനം ആവശ്യം : മുഖ്യമന്ത്രി

0
പത്തനംതിട്ട : ലഹരിക്കെതിരെ സമൂഹം ഒന്നിക്കണമെന്നും കൂട്ടായ്മയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി...