അടൂർ: വിഭജനത്തിന്റെ ലോകത്ത് ഐക്യത്തിന്റെ സന്ദേശവാഹകനായ ഗാന്ധിയെ ഭാരതം മറക്കുന്നത് ഭീതിയോടെ കാണണമെന്ന് അഭിവദ്യ ഡോ. ഗിവർഗ്ഗീസ് മാർ കുറിലോസ് തിരുമേനി പറഞ്ഞു. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ദ്വിദിന ജില്ലാ പഠനക്യാമ്പിന്റെ സമാപന സമ്മേളനം അടൂർ ബോധിഗ്രാമിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കെ.പി.ജി.ഡി.ജില്ലാ വൈസ് ചെയർപേഴ്സൺ അഡ്വ. ഷൈനി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. പി.കെ.മോഹൻരാജ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.ജി.ഡി ഗവേണിംഗ് കൗൺസിൽ അംഗം ഡോ. ഗോപീമോഹൻ അഭിവന്ദ്യ ഡോ. ഗിവർഗ്ഗീസ് മാർ കുറിലോസ് തിരുമേനിക്ക് കെ.പി.ജി.ഡി.ഡയറി 2024 നൽകി പ്രകാശനം ചെയ്തു.
ജില്ലാ ചെയർമാൻ കെ.ജി.റെജി ആക്ഷൻ പ്ലാൻ പ്രഖ്യാപിച്ചു.
ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, വൈസ് പ്രസിഡൻറ് അബ്ദുൾ കലാം ആസാദ്, ജില്ലാ ട്രഷറർ സോമൻ ജോർജ്ജ്, ജില്ലാ സെക്രട്ടറി അനൂപ് മോഹൻ, മേഴ്സി ശാമുവേൽ, ഓമന സത്യൻ, പി.ടി.രാജു, ജോസ് പണിക്കമുറി ,അനുരാജ് എന്നിവർ പ്രസംഗിച്ചു. എഴുമറ്റൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പ്രൊഫ. പി.കെ. മോഹൻരാജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഹാഷിം, തിരുവനന്ദപുരം ലോകോളേജ് ചെയർ പേഴ്സൺ അപർണ്ണ പ്രസന്നൻ, ക്യാമ്പ് ഡയറക്ടർ ബിനു എസ് ചക്കാലയിൽ, ജില്ലാ സെക്രട്ടറി അനൂപ് മോഹൻ, എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു.