വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ കുത്തേറ്റ പ്ലസ് ടു വിദ്യാര്‍ഥിയുടെ നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ കുത്തേറ്റ പ്ലസ് ടു വിദ്യാര്‍ഥി അസ്‌ലമിന്‍റെ നില ഗുരുതരം. കത്തി ശ്വാസകോശത്തിൽ തുളച്ചുകയറിയ സ്ഥിതിയിൽ അസ്ലമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസ്ലം അത്യഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാലുപേര്‍ ചേര്‍ന്നാണ് അസ്ലമിനെ അക്രമിച്ചത്. ഒരുമാസം മുൻപ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായിരുന്നു കഴിഞ്ഞ ദിവസമുണ്ടായ സംഘർഷം.

ഒരു മാസം മുമ്പ് നടന്ന ആക്രമണത്തിൽ സ്കൂളിലെ പ്രിന്‍സിപ്പലിനും പിടിഎ പ്രസിഡന്‍റിനുമടക്കം പരുക്കേറ്റിരുന്നു. സംഘര്‍ഷം തടയാനെത്തിയ പ്രിൻസിപ്പലിനെ വിദ്യാര്‍ഥികള്‍ കസേര എടുത്ത് അടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് 18 വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും 20 വിദ്യാര്‍ഥികള്‍ക്കെതിരെ കാട്ടാക്കട പോലീസ് കേസുമെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസം വീണ്ടും സംഘർഷം ഉണ്ടായതും വിദ്യാർഥിക്ക് കുത്തേറ്റതും. സ്‌കൂളിൽ നിരന്തരം പ്ലസ് വൺ- പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ സംഘം തിരിഞ്ഞ് ഏറ്റുമുട്ടൽ പതിവാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ട് സംരക്ഷിക്കണം’ ; സുപ്രീം കോടതി

0
ന്യൂഡൽഹി : ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ടു സംരക്ഷിക്കുകയും...

ഉന്നത വിദ്യാഭ്യാസ വികസനത്തിന് ലോകബാങ്കിൽ നിന്ന് 2000 കോടി വായ്പയെടുക്കാൻ സർക്കാർ തീരുമാനം

0
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വികസനപദ്ധതികൾക്കായി ലോകബാങ്കിൽ നിന്ന് 2000 കോടി...

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...