വയനാട്: വഖഫ് കിരാതമാണെന്ന കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയുടെ പരാമർശത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി. ആർ അനൂപ് കോടതിയെ സമീപിച്ചു. പരാതി നൽകിയിട്ടും വയനാട് കമ്പളക്കാട് പോലീസ് കേസെടുക്കാത്തതിനെ തുടർന്നാണ് കൽപറ്റ കോടതിയെ സമീപിച്ചത്. വയനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്പളക്കാട് നടന്ന പരിപാടിയിലായിരുന്നു സുരേഷ് ഗോപി വഖഫിനെതിരായ പരാമര്‍ശം നടത്തിയത്. സംഭവം നടന്ന നവംബര്‍ ഒന്‍പതിന് കമ്പളക്കാട് പോലീസിനും വയനാട് എസ്.പിക്കും അനൂപ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും കേസെടുത്തില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെയും പരാതി നൽകിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033