ശ​ബ​രി​മ​ല പാ​ത​യി​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ വൈ​ദ്യു​തി തൂ​ണു​ക​ൾ

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് പ​മ്പ – സ​ന്നി​ധാ​നം പാ​ത​യി​ൽ ദേ​വ​സ്വം ബോ​ർ​ഡ് വ​ഴി​വി​ള​ക്കി​നാ​യി ഉ​രു​ക്കു​തൂ​ണു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം തൂ​ണു​ക​ളി​ൽ കൂ​ടി ഫോ​ൺ, സി​സിടി​വി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യു​ടെ നി​ര​വ​ധി കേ​ബി​ളു​ക​ളും പോ​കു​ന്നു​ണ്ട് . ഇ​വ​യു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന കൃ​ത്യ​മാ​യി ന​ട​ത്താ​റി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം സ​ന്നി​ധാ​നം പാ​ത​യി​ൽ തീ​ർ​ഥാ​ട​ക ഷോ​ക്കേ​റ്റു മ​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സു​ര​ക്ഷാ പി​ഴ​വു​ക​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. പ​മ്പ​യി​ലെ കു​ടി​വെ​ള്ള കി​യോ​സ്ക്കി​ന് സ​മീ​പ​മു​ള്ള വൈ​ദ്യു​ത പോ​സ്റ്റ​റി​ൽ നി​ന്ന് വൈ​ദ്യു​തി പ്ര​വ​ഹി​ച്ചാ​ണ് തെ​ലു​ങ്കാ​ന​യി​ൽ നി​ന്നെ​ത്തി​യ അ​യ്യ​പ്പ ഭ​ക്ത മ​രി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. വാ​ട്ട​ർ കി​യോ​സ്കി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ച്ച​ത് ഈ ​തൂ​ണു​ക​ളി​ലൂ​ടെ​യാ​ണെ​ങ്കി​ലും നി​ല​വി​ൽ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കാ​ൻ ഒ​രു വ​കു​പ്പും ത​യാ​റാ​കു​ന്നി​ല്ല.

സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡി​ന് സം​ഭ​വി​ച്ച വീ​ഴ്ചക്കെതിരെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​ണ്. ക​ഴി​ഞ്ഞ 19ന് ​വൈ​കു​ന്നേ​ര​മാ​ണ് തെ​ലു​ങ്കാ​ന സ്വ​ദേ​ശി​നി ഭ​ര​ത​മ്മ (55) ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ വാ​ട്ട​ർ കി​യോ​സ്കി​ൽ നി​ന്നും വെ​ള്ളം എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്. അ​പ​ക​ട​കാ​ര​ണം ക​ണ്ടെ​ത്താ​ൻ കെ​എ​സ്ഇ​ബി, ദേ​വ​സ്വം ബോ​ർ​ഡ്, മ​രാ​മ​ത്ത് ഇ​ല​ക്ട്രി​ക് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ, എ​ന്നി​വ​ർ ജി​ല്ലാ ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. കി​യോ​സ്ക്കി​ന് സ​മീ​പ​മു​ള്ള വൈ​ദ്യു​ത പോ​സ്റ്റി​ൽ നി​ന്ന് വൈ​ദ്യു​തി പ്ര​വ​ഹി​ച്ചു എ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. വൈ​ദ്യു​ത പോ​സ്റ്റി​ൽ നി​ന്നും ക​മ്പി ഉ​പ​യോ​ഗി​ച്ച് വാ​ട്ട​ർ കി​യോ​സ്ക്കി​നെ ബ​ന്ധി​പ്പി​ച്ചി​രു​ന്നു. ഇ​താ​ണ് കി​യോ​സ്ക്കി​ലേ​ക്ക് വൈ​ദ്യു​തി എ​ത്താ​ൻ കാ​ര​ണ​മെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു.

കി​യോ​സ്ക് ഉ​റ​പ്പി​ച്ചു നി​ർ​ത്താ​തെ ക​മ്പി ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​യ​താ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്ന് ദേ​വ​സം ബോ​ർ​ഡി​ന്‍റെ​യും വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ​യും ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ വൈ​ദ്യു​തി വ​കു​പ്പി​ന് വീ​ഴ്ച സം​ഭ​വി​ച്ചു എ​ന്നാ​ണ് ‌ജ​ല​അ​തോ​റി​റ്റി​യു​ടെ ആ​രോ​പ​ണം. സ​ന്നി​ധാ​നം പാ​ത​യി​ൽ കു​ടി​വെ​ള്ളം എ​ടു​ക്കാ​ൻ ജ​ല അ​ഥോ​റി​റ്റി​യു​ടെ കി​യോ​സ്ക്കു​ക​ൾ​ക്ക് മു​ന്നി​ൽ പ​ല​പ്പോ​ഴും വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. പ​ല കി​യോ​സ്കു​ക​ളും ജീ​ർ​ണാ​വ​സ്ഥ​യി​ലാ​ണ്. ഇ​വ​യി​ൽ പ​ല​തി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത് മ​ണ്ഡ​ല​കാ​ല​ത്തു​മാ​ത്രം. കി​യോ​സ്ക്കു​ക​ൾ പ​ല​തും ഉ​റ​പ്പി​ച്ചു നി​ർ​ത്തി​യി​ട്ടു പോ​ലു​മി​ല്ല. കെ​എ​സ്ഇ​ബി​യു​ടെ പോ​സ്റ്റി​ലേ​ക്ക് വ​ലി​ച്ചു​കെ​ട്ടി​യ കി​യോ​സ്ക്കു​ക​ളു​മു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാഹുല്‍ഗാന്ധിക്ക് മുന്നില്‍ വാരിപ്പുണരാന്‍ നിന്നുകൊടുക്കുന്ന ആളല്ല പിണറായി : കെ എന്‍ ബാലഗോപാല്‍

0
കൊച്ചി: കോണ്‍ഗ്രസിനെ വിശ്വസിച്ച് ഇന്‍ഡ്യ മുന്നണിയില്‍ നില്‍ക്കാനാകുമോയെന്ന ചോദ്യം ഉന്നയിച്ച് സിപിഐഎം....

‘മിന്നൽ മാജിക്’ ബ്രാൻഡി പുറത്തിറക്കുന്നത് വിശദമായ പഠന ശേഷം മതിയെന്ന് യുഡിഎഫ് സർക്കാർ

0
പാലക്കാട് : കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ അവസാന നാളുകളിൽ വലിയ കോലാഹലങ്ങളോടെ...

സലിം കുമാർ അവസാനമായി അഭിനയിച്ച ‘ഡ്രൈവർ’ പുറത്തിറങ്ങി ; ഹ്രസ്വചിത്രത്തിൽ റോഡ് സുരക്ഷാ സന്ദേശവുമായി...

0
കളമശേരി : പൊതുജനങ്ങളിൽ റോഡ് സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മോട്ടർ വാഹന...

ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആൾ ; പത്മകുമാറിന്റെ തള്ളി ഗോവിന്ദൻ

0
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന്...