അംബേദ്കറെ അധിക്ഷേപിച്ച അമിത് ഷായുടെ നടപടിക്കെതിരെ നാളെ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഭരണഘടനാ ശിൽപി ബി.ആർ. അംബേദ്കറെ അധിക്ഷേപിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടിക്കെതിരെ നാളെ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ലിജു അറിയിച്ചു. ഡിസിസികളുടെ നേതൃത്വത്തിൽ വൈകുന്നേരം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അമിത് ഷായുടെ കോലം കത്തിക്കും. “അംബേദ്കർ, അംബേദ്കർ, അംബേദ്കർ…എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കില്‍ അവർക്ക് സ്വർഗത്തില്‍ ഇടം ലഭിക്കുമായിരുന്നു” എന്ന അമിത് ഷായുടെ പ്രസ്താവനയിലൂടെ ബിജെപിയുടെ ദളിത് വിരുദ്ധത പ്രകടമായി. ഡോ. അംബേദ്കറുടെ സംഭാവനകൾ പൂർണമായും മായ്ച്ചുകളഞ്ഞ് ചരിത്രം വളച്ചൊടിക്കാനാണ് അമിത് ഷായും ബിജെപിയും ശ്രമിക്കുന്നതെന്നും എം. ലിജു പറഞ്ഞു.

അതേസമയം ഡോക്ടർ ബിആർ അംബേദ്കറിനെ അപമാനിച്ചുവെന്ന ആരോപണം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളി. തന്റെ പ്രസം​ഗത്തെ കോൺ​ഗ്രസ് വളച്ചൊടിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. കോൺഗ്രസ് അംബേദ്കർ വിരുദ്ധ പാർട്ടിയാണെന്നും കോൺഗ്രസ് ഭരണഘടന വിരുദ്ധ പാർട്ടിയാണെന്നും അമിത് ഷാ വിമർശിച്ചു. രണ്ടു തെരഞ്ഞെടുപ്പുകളിൽ അംബേദ്കറിനെ തോൽപ്പിക്കാനുള്ള ഒരു വഴിയും കോൺ​ഗ്രസ് പാഴാക്കിയില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. കോൺഗ്രസ് അംബേദ്കറിന് ഭാരതരത്നം നൽകിയില്ല. കോൺഗ്രസ് അധികാരത്തിൽ ഇല്ലാതിരുന്നപ്പോഴാണ് അംബേദ്കറിന് ഭാരതരത്നം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നെഹ്റുവിന് അംബേദ്കറിനോട് വെറുപ്പായിരുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. നെഹ്റുവിന്റെ പുസ്തകങ്ങളിൽ തന്നെ അത് വ്യക്തമാണ്. നെഹ്റുവിന്റെയും ഇന്ദിരയുടെയും സഞ്ജയ് ഗാന്ധിയുടെയും സ്മാരകങ്ങൾ നിർമ്മിച്ചവർ അംബേദ്കറിന്റെ സ്മാരകം നിർമ്മിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി, സെക്യൂരിറ്റി...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

പോലീസിന്റെ നടപടിക്കെതിരെ അൻസിബ ഹസൻ; ‘സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് അളക്കുന്നത്?’;

0
കൊച്ചി: നടി ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന...

വനമേഖലയിൽ നിയമവിരുദ്ധമായി പ്രവേശിച്ചു; സിംഹത്തിന്റെ ആക്രമണത്തിൽ 21കാരന് ദാരുണാന്ത്യം

0
അമ്രേലി: ഗുജറാത്തിലെ അമ്രേലിയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ 21 വയസുകാരന്‍ കൊല്ലപ്പെട്ടു. സോഹില്‍...