പത്തനംതിട്ട കെ.എസ്‌.ആര്‍.ടി.സി ഡിപ്പോയിലെ പണി പകുതി വഴിക്കിട്ട്‌ കരാറുകാരന്‍ മടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ.എസ്‌.ആര്‍.ടി.സി ഡിപ്പോ ഗാരേജിലെ വെള്ളക്കെട്ട്‌ ഒഴിവാക്കാന്‍ നവീകരണം തുടങ്ങിയത്‌ മഴ എത്തിയപ്പോള്‍. ഓട നിര്‍മാണം പകുതി വഴിക്കിട്ട്‌ കരാറുകാരനും മടങ്ങിയതോടെ ഗ്യാരേജിലേക്ക്‌ ബസുകള്‍ കയറ്റാന്‍ സാധിക്കുന്നില്ല. ബസുകളുടെ അറ്റകുറ്റപ്പണി കനത്ത മഴയില്‍ ബസ്‌ സ്‌റ്റാന്‍ഡ്‌ യാര്‍ഡില്‍ വെച്ച്‌ നടത്തേണ്ട ഗതികേടായി. ഒരു മഴ പെയ്‌താല്‍ കെ.എസ്‌.ആര്‍.ടി.സി ഗാരേജ്‌ വെള്ളത്തില്‍ മുങ്ങുന്നത്‌ പതിവായിരുന്നു. ഡിപ്പോയ്‌ക്ക് സമീപത്തു കൂടിയുള്ള ഓടയില്‍ വെള്ളമൊഴുക്ക്‌ തടസപ്പെട്ടതോടെയാണ്‌ ഗാരേജില്‍ വെള്ളം നിറയാന്‍ തുടങ്ങിയത്‌. തൈക്കാവ്‌ റോഡില്‍ നിന്ന്‌ ആരംഭിച്ച്‌ അമല ബാറിന്‌ മുന്നിലൂടെ റോഡ്‌ മുറിച്ചു കടന്ന്‌ കെ.എസ്‌.ആര്‍.ടി.സി ഡിപ്പോയില്‍ ബസുകള്‍ പ്രവേശിക്കുന്നതിന്‌ വലതു വശത്തു കൂടി പോകുന്ന ഓടയിലാണ്‌ വെള്ളമൊഴുക്ക്‌ തടസപ്പെട്ടത്‌. ഇവിടെ തടയപ്പെടുന്ന വെള്ളം നേരെ കുത്തിയൊലിച്ച്‌ ഗാരേജിലെത്തും.

ഡിപ്പോയില്‍ നിന്ന്‌ സാമാന്യം താഴ്‌ന്നു കിടക്കുന്ന ഗാരേജില്‍ വെള്ളം നിറഞ്ഞ്‌ അറ്റകുറ്റപ്പണിക്കുള്ള സാധനങ്ങള്‍ ഒഴുകിപ്പോവുകയും ഉപയോഗശുന്യമാവുകയും ചെയ്യുന്നത്‌ പതിവാണ്‌. കാലവര്‍ഷത്തിന്‌ മുന്‍പ്‌ ഗാരേജിന്റെ പ്രവേശനഭാഗത്തു കൂടി ഓട നിര്‍മിച്ച്‌ വെള്ളം ഒഴുക്കി വിടാനുളള തീരുമാനം നേരത്തേ എടുത്തിരുന്നു. അഞ്ചു ലക്ഷം രൂപയുടെ പണിയാണ്‌ നടത്താന്‍ ഉദ്ദേശിച്ചത്‌. കഴിഞ്ഞയാഴ്‌ച്ച ഗാരേജിലേക്കുള്ള വഴി മുറിച്ച്‌ ഓട നിര്‍മാണം തുടങ്ങി. പിന്നീട്‌ കരാറുകാരന്‍ കെ.എസ്‌.ആര്‍.ടി.സി പണം നല്‍കാന്‍ തയാറല്ലെന്ന്‌ ആരോപിച്ച്‌ പണി നിര്‍ത്തിപ്പോവുകയായിരുന്നു. നിലവില്‍ ഗാരേജിലേക്കുള്ള ഓട മേല്‍മുടയില്ലാതെ കിടക്കുന്നു. ബസുകള്‍ ഇറക്കാന്‍ കഴിയില്ല. ഇതോടെ അടിയന്തിര അറ്റകുറ്റപ്പണികള്‍ ബസ്‌ സ്‌റ്റാന്‍ഡില്‍ ചെയ്യേണ്ടി വരുന്നു. കനത്ത മഴ നനഞ്ഞു വേണം ജീവനക്കാര്‍ അറ്റകുറ്റപ്പണി നടത്താന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...