പത്തനംതിട്ട : സഹകാരികളില്ലാത്ത കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ടു ജനുവരി 20 ന് തിരുവനന്തപുരത്ത് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത പൊതുയോഗം ബഹിഷ്കരിക്കുവാന്‍ പത്തനംതിട്ട ജില്ലയിലെ യു.ഡി.എഫ് സഹകരണസംഘം പ്രസിഡന്‍റന്മാരുടെ യോഗം തീരുമാനിച്ചു.
നിലവിലുള്ള സംസ്ഥാന സഹകരണ ബാങ്കിന് കേരള ബാങ്ക് എന്ന പേര് മാറ്റം നടത്തി ശക്തമായ സഹകരണ മേഖലയിലെ ത്രിതല സംവിധാനത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് പറഞ്ഞു. പത്തനംതിട്ട സഹകരണ ജനാധിപത്യവേദി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. കെ. ജയവര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ വൈരാഗ്യ ബുദ്ധിയോടുകൂടി സഹകരണ സ്ഥാപനങ്ങളുടെമേല്‍ കടന്നുകയറുന്ന ജില്ലയിലെ വകുപ്പുതല നടപടികളെ യോഗം അപലപിച്ചു. യോഗത്തില്‍ മാത്യു കുളത്തിങ്കല്‍, എ.ഷംസുദ്ദീന്‍, തോപ്പില്‍ ഗോപകുമാര്‍, അഡ്വ. സുരേഷ് കോശി, ജോഷ്വാ മാത്യു, ഹരികുമാര്‍ പൂതങ്കര, അബ്ദുള്‍ കലാം അസാദ്, തുളസീധരന്‍പിള്ള, പി.കെ ഗോപി, പി. കുട്ടപ്പന്‍, ജെയിസ് ജോര്‍ജ്ജ്, സജി മാരൂര്‍, കെ. ആര്‍ പ്രസാദ്, ഒ.എന്‍ സോമശേഖരപ്പണിക്കര്‍, നിമേഷ് രാജ്, റ്റി.ജി സോമനാഥന്‍, പയ്യനാമണ്‍ രവി തുടങ്ങിയവര്‍ പ്രസംഗിച്ചു. 27 ന് തിരുവനന്തപുരത്ത് നടക്കുന്ന യു.ഡി.എഫ് സഹകാരി മഹാസംഗമത്തില്‍ ജില്ലയിലെ മുഴുവന്‍ യു.ഡി.എഫ് ഭരണ സമിതിയംഗങ്ങളേയും പ്രസിഡന്‍റുമാരെയും പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.