ജീവനി പദ്ധതിയെ സമൂഹം ഏറ്റെടുക്കണം : ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

പന്തളം : ജീവനി പദ്ധതിയെ സമൂഹം ഏറ്റെടുക്കണമെന്നു ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ജില്ലയില്‍ ജീവനി പദ്ധതിയില്‍ തയ്യാറാക്കിയ പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം പന്തളം കരിമ്പ് വിത്ത് ഉത്പാദന കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പന്തളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജുവിനു പച്ചക്കറി തൈകള്‍ നല്‍കിയാണു ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചത്.

കേരളത്തെ കാര്‍ഷിക സ്വയം പര്യാപ്തമായി മാറ്റുന്നതിന്റെ ഭാഗമായാണു ജീവനി പദ്ധതി ഒരുക്കിയിട്ടുള്ളതെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. ജനുവരി ഒന്നു മുതല്‍ ഏപ്രില്‍ 14 വരെയാണു ജീവനി പദ്ധതി പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ജീവനി പദ്ധതിയിലൂടെ വരും തലമുറയ്ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കുക എന്നതാണു ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടമായി ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നീ അടിസ്ഥാനത്തില്‍ കൃഷികള്‍ ആരംഭിക്കും. രണ്ടാംഘട്ടമായി സര്‍ക്കാര്‍ ഓഫീസുകളിലും കൃഷി ആരംഭിക്കും. ജീവനി പദ്ധതിയുടെ മൂന്നാം ഘട്ടം എല്ലാ വീടുകളിലും കൃഷി നടത്തുക എന്നതാണ്. തരിശുരഹിത പഞ്ചായത്തുകള്‍ ആയി മാറ്റാന്‍ ജീവനി കൊണ്ട് സാധിക്കും. കൊടുമണ്‍ റൈസ് എന്ന അരി വിപണിയില്‍ ഇപ്പോള്‍ ലഭ്യമാണ്. പന്തളം റൈസ് തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. 18 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ആണ് നമുക്ക് ആവശ്യം. 14 മെട്രിക് ടണ്‍ കൃഷി നമുക്ക് ഉണ്ടായിരുന്നതില്‍ നിന്നും 16 മെട്രിക് ടണ്‍ എന്ന നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ജീവനി പദ്ധതിയെ നല്ല രീതിയില്‍ മുന്നോട്ടു നയിക്കണമെന്നും എംഎല്‍എ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എലിസബത്ത് അബു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മധു ജോര്‍ജ് മത്തായി, പന്തളം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അനില മാത്യു, മറ്റു ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ചന്ദ്രശേഖരന്‍, സാം മാത്യു, ആത്മ ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ് മാമന്‍, പന്തളം കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി. ജയപ്രകാശ്, പന്തളം ഫാം ഓഫീസര്‍ എം.എസ് വിമല്‍കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...