കോഴിയുടെ കാലില്‍ കെട്ടിവെച്ച മൂര്‍ച്ചയേറിയ കത്തികൊണ്ട് മുറിവേറ്റയാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അമരാവതി : കോഴിപ്പോരിനിടെ മുറിവേറ്റയാള്‍ മരിച്ചു.  ആന്ധ്രപ്രദേശില്‍ കോഴിപ്പോരിനിടെ കോഴിയുടെ ആക്രമണത്തില്‍ സരിപ്പള്ളി വെങ്കടേശ്വര റാവുവാണ് കൊല്ലപ്പെട്ടത്. കോഴിയുടെ കാലില്‍ കെട്ടിവെച്ച മൂര്‍ച്ചയേറിയ കത്തി ഇയാളുടെ തുടയില്‍ കൊള്ളുകയായിരുന്നു. ഇയാളുടെ കാലിലെ പ്രധാന ഞരമ്പ് മുറിഞ്ഞതിനെ തുടര്‍ന്നാണ് മരണം. അനധികൃതമായി നടത്തുന്ന കോഴിപ്പോരിനിടെ കാണികള്‍ക്കും ഉടമസ്ഥര്‍ക്കും പരിക്കേല്‍ക്കുന്നത് സാധാരണമാണ്. കോഴിയുടെ കാലുകളില്‍ മൂര്‍ച്ചയേറിയ കത്തികള്‍ കെട്ടിവെച്ചാണ് പോര് നടക്കുന്നത്. പോരിനിടെ കോഴി കാണികള്‍ക്കിടയിലേക്ക് പറക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് സാധാരണമാണ്. ഗുരുതരമായി മുറിവേറ്റ വെങ്കടേശ്വര റാവുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...