വരുമാനത്തേക്കാള്‍ വലുതാണ് വീട്ടമ്മയുടെ സേവനത്തിന്റെ വില ; വാഹനാപകട നഷ്ടപരിഹാര കേസില്‍ സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി : കുടുംബത്തിലും സമൂഹത്തിലും വീട്ടമ്മമാരുടെ പ്രാധാന്യം സംബന്ധിച്ച വിചാരണ കോടതിയുടെ അനുമാനം തിരുത്തി സുപ്രിംകോടതി. വരുമാനത്തേക്കാള്‍ വലുതാണ് വീട്ടമ്മയുടെ സേവനത്തിന്റെ വിലയെന്ന് സുപ്രിംകോടതി പറഞ്ഞു. വീട്ടമ്മമാരുടെ പ്രാധാന്യം സംബന്ധിച്ച വിചാരണ കോടതികളുടെ കാഴ്ചപ്പാട് അനുചിതമാണെന്ന് നിരീക്ഷിച്ച സുപ്രിംകോടതി വരുമാനം ഉണ്ടാക്കുന്ന പങ്കാളിയുടേതിനോളം പ്രധാനപ്പെട്ടതാണ് വീട്ടമ്മയുടെ ജോലിയെന്നും പറഞ്ഞു. വീട്ടമ്മയുടെ അസാന്നിധ്യം കുടുംബങ്ങള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് നികത്താനാകാത്തതാണെന്ന് സുപ്രിംകോടതി പറഞ്ഞു. ഉത്തരാഖണ്ഡ് വിചാരണ കോടതിയുടെ വിധിയ്‌ക്കെതിരായാണ് സുപ്രിംകോടതിയുടെ വിമര്‍ശനം.

2006ല്‍ ഉത്തരാഖണ്ഡില്‍ വാഹനാപകടത്തില്‍ ഒരു വീട്ടമ്മ മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ വിചാരണ കോടതിയെയാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതി വിമര്‍ശിച്ചത്. മോട്ടോര്‍ വാഹന അപകടത്തിന്റെ ക്ലെയിമുകള്‍ പരിഗണിക്കുമ്പോള്‍ വീട്ടമ്മയുടെ ജോലിയും സേവനവും പരിഗണിക്കണമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. വീട്ടമ്മയുടെ വരുമാനം കൃത്യമായി സംഖ്യയില്‍ കണക്കാക്കാനാകില്ലെന്ന പേരില്‍ അവര്‍ക്കുള്ള അപകട നഷ്ടപരിഹാരതുക കുറയാന്‍ പാടില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സൂര്യന്‍ കാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വാഹനാപകട കേസുകളില്‍ ട്രൈബ്യൂണലുകളും കോടതികളും വീട്ടമ്മമാരുടെ വരുമാനം അവരുടെ ജോലിയും ത്യാഗവും അധ്വാനവും പരിഗണിച്ച് വേണം നിശ്ചയിക്കാനെന്നും സുപ്രിംകോടതി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തിയതായി...

0
ഡൽഹി: നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ്...

കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ വകുപ്പ്...

0
കൊച്ചി: കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ...

പാളയം പ്രദീപിനെയും എസ്. സജാദിനെയും സസ്പെൻഡ് ചെയ്ത് കെപിസിസി

0
തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യാ ഹ​രിദാസും പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി കെപിസിസി....

കയ്പമംഗലം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് തമിഴ്നാട് സർക്കാരിന്റെ പരിഗണനയിലാണെന്ന് തമിഴ്നാട്...

0
ചെന്നൈ: കയ്പമംഗലത്ത് എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കാൻ പാടില്ലായിരുന്ന...