പുതിയ വൈദ്യുതി കണക്ഷൻ എടുക്കാനുള്ള ചെലവ് ഇനി വർധിക്കും ; സ്‌റ്റേ എന്നിവയ്ക്ക് 10 മുതൽ 80 ശതമാനംവരെ അധികം നൽകണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുതിയ വൈദ്യുതി കണക്ഷൻ എടുക്കാനുള്ള ചെലവ് കുത്തനെ കൂടും. അപേക്ഷനൽകുമ്പോഴുള്ള ഫീസ് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ 10 ശതമാനം കൂട്ടി. പോസ്റ്റ് സ്ഥാപിക്കാനും വയർ വലിക്കാനും മീറ്റർ മാറ്റിവെക്കാനും ട്രാൻസ്‌ഫോർമർ സ്ഥാപിക്കാനുമുള്ള ചെലവുകളിലും വൻവർധനവരുത്തി. ചിലയിനങ്ങളിൽ 70 ശതമാനംവരെയാണ് വർധന. പുതിയ നിരക്കുകൾ വ്യാഴാഴ്ച നിലവിൽവന്നു. സാധനസാമഗ്രികളുടെ ചെലവിലും പണിക്കൂലിയിലും ഉണ്ടായ വർധന കണക്കിലെടുത്താണ് നിരക്ക് കൂട്ടിയതെന്ന് റെഗുലേറ്ററി കമ്മിഷനും വൈദ്യുതി ബോർഡും പറയുന്നു. അഞ്ചുവർഷത്തിനുശേഷമാണ് കൂട്ടുന്നത്.

പുതിയ കണക്ഷൻ എടുക്കാനുള്ള ഫീസ് ആറുമാസത്തേക്കാണ് 10 ശതമാനം കൂട്ടിയത്. നിലവിൽ വേണ്ട പോസ്റ്റുകളുടെ എണ്ണവും വൈദ്യുതിലൈൻ വലിക്കേണ്ട ദൂരവും കണക്കാക്കിയാണ് കണക്ഷൻ ചെലവ് ഈടാക്കുന്നത്. ഇതിനുപകരം കിലോവാട്ട് അടിസ്ഥാനത്തിൽ ഇത് നിശ്ചയിക്കണമെന്ന് കരട് ചട്ടത്തിൽ കമ്മിഷൻ നിർദേശിച്ചിരുന്നു. ഇത് വിജ്ഞാപനമായശേഷം ആറുമാസത്തിനുള്ളിൽ കെ.എസ്.ഇ.ബി. വീണ്ടും അപേക്ഷ നൽകണം. അതിനുശേഷം പുതിയരീതിയനുസരിച്ച് കണക്ഷനുള്ള ഫീസ് നിശ്ചയിക്കും. അപ്പോൾ ഇതിലും കൂടാനാണ് സാധ്യത.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...