ഡല്‍ഹി : രാജ്യത്ത് 75-ാമത് റിപ്പബ്ലിക്ദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് ദേശീയ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംസ്ഥാനത്തും വര്‍ണാഭമായ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളാണ് നടക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി.
മുഖ്യമന്ത്രി വേദിയിൽ സന്നിഹിതനായിരുന്നു. ഡൽഹിയിൽ കർത്തവ്യപഥിൽ റിപ്പബ്ലിക് ദിന പരിപാടികൾക്ക് 10.30ഓടെ തുടക്കമാകും. സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന 90 മിനുട്ട് ദൈര്‍ഘ്യമുള്ള പരേഡ് രാവിലെ കര്‍ത്തവ്യപഥിൽ അരങ്ങേറും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് വിശിഷ്ടാതിഥി.