നിർമ്മിതബുദ്ധി തട്ടിപ്പ് തടയാൻ നിയമം കർശനമാക്കും : രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

ദില്ലി : നിർമ്മിത ബുദ്ധി ഉപയോ​ഗിച്ചുള്ള തട്ടിപ്പ് തടയാൻ കേന്ദ്രസർക്കാർ നിയമങ്ങൾ കർശനമാക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. തട്ടിപ്പ് തടയാനുളള ഉത്തരവാദിത്തം സമൂഹ മാധ്യമങ്ങൾക്കുണ്ടെന്നും ഇതിനായി നിയമങ്ങൾ കർശനമാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നിർമ്മിത ബുദ്ധിയിലൂടെ നിർമ്മിച്ച സച്ചിന്റെ ഡീപ് ഫെയ്ക് വീഡിയോ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ രാജ്യത്ത് വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് നിയമം കർശനമാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം. ലോകത്തെ എല്ലാ സർക്കാറുകൾക്കും നിർമ്മിത ബുദ്ധി ഉപയോ​ഗിച്ചുള്ള തട്ടിപ്പ് തടയുക വലിയ വെല്ലുവിളിയായിരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ ഇന്റർനെറ്റ് ഉപയോ​ഗിക്കുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യ ഇത്തരം തട്ടിപ്പ് തടയാനുള്ള നടപടികളിൽ ഏറെ മുന്നോട്ട് പോയിട്ടുണ്ട്.

വ്യാജ ഉള്ളടക്കം പ്രചരിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനുള്ള ബാധ്യത അതാത് സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾക്കാണ്.  ഇന്ത്യയിൽ വില്‍ക്കുന്ന മൊബൈൽ ഫോണുകൾ ഇന്ന് രാജ്യത്ത് തന്നെ നിർമ്മിക്കുന്നതാണ്. ഡിജിറ്റൽ രം​ഗത്ത് ഇന്ത്യ ഏറെ മുന്നോട്ട് പോയി. വനിതകൾക്ക് എല്ലായിടത്തും ഉയരാൻ തുല്യ അവസരം ഉണ്ടെന്നും മന്ത്രി പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ ചെറുപ്പക്കാരുള്ള രാജ്യമായ ഇന്ത്യയിലേക്ക് ലോക രാജ്യങ്ങൾ വൈദഗ്ധ്യമുളളവരെ തേടിയെത്തുകയാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങളിൽ പഠിക്കുന്ന ഒന്‍പത് സംസ്ഥാനങ്ങളിൽ നിന്നുള്ള 28 വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടുന്ന സംഘമാണ് ദില്ലിയിലെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....