രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ പത്ത് വർഷത്തിനിടെ 152 ചോദ്യ പേപ്പർ ചോർച്ചകൾ നടന്നു. ഒരാളേയും ഇതുവരെ ശിക്ഷിച്ചില്ല. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന നിലപാടിൽ തന്നെ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. അതിക്രമം നടത്തിയവർക്കെതിരെ നടപടി വേണം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിദ്യാർഥികളോട് മാപ്പ് പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.കറുത്ത ബാഡ്ജ് ധരിച്ചെത്തിയ രാഹുൽ ഗാന്ധി, വിദ്യാർഥികളെ ഡൽഹി പോലീസ് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. വിദ്യാർഥികൾ ഭീകരവാദികൾ അല്ല രാജ്യത്തിൻ്റെ ഭാവിയാണവർ. വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കണം. എന്ത് തെറ്റാണ് വിദ്യാർഥികൾ ചെയ്തത്?ഒരു കുറ്റവും അവർ ചെയ്തില്ല.

തങ്ങൾക്ക് ന്യായമായ വിദ്യാഭാസ്യം വേണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഇത് വലിയ പ്രശ്നമാണ്. നമ്മുടെ വിദ്യാഭ്യാസ സംവിധാനം ഇന്ന് തകർന്നു. കുട്ടികൾ അവരുടെ അവകാശങ്ങളാണ് ചോദിച്ചത്. നല്ല വിദ്യാഭ്യാസ സംവിധാനം വേണമെന്നാണ് ആവശ്യപ്പെട്ടത്. 152 ചോദ്യ പേപ്പർ ചോർച്ച കഴിഞ്ഞ 10 വർഷത്തിനിടെ നടന്നു. 152 ചോദ്യപ്പേപ്പർ ചോർച്ചകൾ ,7.5 കോടി കുട്ടികളെ ബാധിച്ചു. ആരെയും ശിക്ഷിച്ചില്ല. തങ്ങൾക്ക് ഇത് പ്രശ്നമല്ല എന്നാണ് കേന്ദ്ര നിലപാട്. ഇതാണ് യുവാക്കൾ പ്രതിഷേധിക്കാൻ കാരണം. മധ്യവർഗ, ദരിദ്രകുടുംബങ്ങളെയാണ് ഇത് ബാധിക്കപ്പെട്ടത്. അവരുടെ കുട്ടികളാണ് ഇതിന്റെ ഇരകൾ. സർക്കാർ അനങ്ങുന്നില്ല. മോഷണമാണ് നടക്കുന്നത്. 1.32 ലക്ഷം കോടിയാണ് നീറ്റ് പഠന ചെലവ്. പഠന ചെലവ് വിദ്യാർഥികൾക്കോ അവരുടെ കുടുംബത്തിനോ താങ്ങാനാകുന്നില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....