പ്രസവത്തിന് ശേഷം അമിത രക്തസ്രാവത്താൽ യുവതി മരിച്ച സംഭവത്തിൽ രണ്ട് ഡോക്ടർമാർക്ക് കനത്ത പിഴ ചുമത്തി കോടതി

For full experience, Download our mobile application:
Get it on Google Play

ക്വലാലംപൂർ: പ്രസവത്തിന് ശേഷം അമിത രക്തസ്രാവത്താൽ യുവതി മരിച്ച സംഭവത്തിൽ രണ്ട് ഡോക്ടർമാർക്ക് കനത്ത പിഴ ചുമത്തി കോടതി. മലേഷ്യയിലാണ് സംഭവം. യുവതിയുടെ കുടുംബത്തിന് 6 ദശലക്ഷം റിംഗിറ്റ് (11.42 കോടി രൂപ) നൽകാനാണ് കോടതിയുടെ ഉത്തരവ്. സെലാംഗൂരിലെ ഷാൻ ക്ലിനിക്ക് ആൻഡ് ബർത്ത് സെന്‍ററിൽ വെച്ച് പുനിത മോഹൻ എന്ന യുവതിയാണ് മരിച്ചത്. രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചതിന് തൊട്ടുപിന്നാലെയാണ് യുവതിയുടെ മരണം. മുനിയാണ്ടി ഷൺമുഖം, അകംബരം രവി എന്നീ രണ്ട് ഡോക്ടർമാരും ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് നഴ്‌സുമാരും ആണ് യുവതിയുടെ മരണത്തിന് ഉത്തരവാദികളെന്ന് കോടതി വിധിച്ചു.

1.9 കോടി രൂപ വീതം രണ്ട് കുട്ടികൾക്കും 57 ലക്ഷം രൂപ യുവതിയുടെ മാതാപിതാക്കൾക്കും 95 ലക്ഷം രൂപ സ്ത്രീ അനുവഭിച്ച വേദനയ്ക്ക് നഷ്ടപരിഹാരമായും നൽകണമെന്നാണ് കോടതി വിധി. 2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്ലാസന്‍റ നീക്കം ചെയ്തതിന് ശേഷം യുവതിക്ക് കടുത്ത രക്തസ്രാവമുണ്ടാവുകയായിരുന്നു. നഴ്‌സുമാർ പഞ്ഞി വെച്ച് രക്തസ്രാവം തടയാൻ ശ്രമിച്ചു. പിന്നീട് ഗുരുതരാവസ്ഥയിൽ തെങ്കു അമ്പുവാൻ റഹിമ ക്ലാങ് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാർ തക്കസമയത്ത് ഇടപെട്ടിരുന്നുവെങ്കിൽ യുവതിയുടെ മരണം ഒഴിവാക്കാൻ കഴിയുമായിരുന്നു. ഡോക്ടർ യുവതിയെ നഴ്സിനെ ഏൽപ്പിച്ച് മദ്യപിക്കാൻ പോയത് ക്ഷമിക്കാനാവാത്ത പിഴവാണെന്നും കോടതി വിലയിരുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...